Home / ഫൊക്കാന / 2016- ഫോക്കാനയ്ക്ക് പ്രവര്‍ത്തനങ്ങളുടെ  വര്‍ഷമാണ്.

2016- ഫോക്കാനയ്ക്ക് പ്രവര്‍ത്തനങ്ങളുടെ  വര്‍ഷമാണ്.

ശ്രീകുമാർ ഉണ്ണിത്താൻ
fokanaAdഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വർഷമാണ്‌ കടന്നുപോയത് ഇനി വരാൻ പോകുന്നതും ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ വർഷമാണ്‌. വീണ്ടും കാനഡയിൽ ഒത്തുകൂടുകയാണ്‌ ഫൊക്കാനയുടെ കണ്‍വൻഷനിലൂടെ  . പ്രവര്‍ത്തനങ്ങലുടെ വര്‍ഷമാണ് ഇത്.നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭാദേ കൂടാതെ എല്ലാ അംഗ സംഘടനകളെയും  അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്.
യുവജനങ്ങളെയും  വനിതകളേയും കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധിച്ചു. അവരുടെ അപരിമേയമായ ശക്തിയും ആവേശവും വേണ്ട വിധത്തിന്‍ ഉപയോഗിക്കുവാന്‍ സാധിച്ചതാണ് മറ്റൊരു വിജയം.നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഓരോ ദിവസവും വാർത്തകളിലൂടെ നമുക്ക് സാധിച്ചു.
ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മുടക്കാറുമില്ല .നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ നാളിതുവരെ നാം നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ എല്ലാ  പ്രദേശങ്ങളിലും നമ്മള്‍ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.
വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് അനേകം വീടുകളും നല്കുവാനും സാധിച്ചു . വളരെ ജനകീയമായ ഒരു പദ്ധയായിരുന്നു പല പദ്ധതികളിൽ കു‌ടി  ആണ് സാധിച്ചത് .
2016ജൂലൈയില്‍ കാനഡയിൽ  നടക്കുവാന്‍ പോകുന്ന കണ്‍വെഷന്റെ മുന്നോടിയായി കണ്‍വെഷന്‍ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു
ഈ പുതുവർഷക്കാലം നമ്മളുടെ ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ കൊടക്കൂറ കുറെക്കൂടി ഉയരത്തില്‍ പാറിക്കളിയ്ക്കും.
നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം നടക്കാനുണ്ട്. . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഈ പുതു വർഷം  ഒരു പാതയൊരുക്കലാണ്. ഈ പാതയോരുക്കലിനും തുടർന്നുള്ള ഫൊക്കാനയുടെ എല്ലാ വിജയങ്ങൾക്കും ഫൊക്കാന അംഗ സംഘടനകളുടെ പിന്തുണ ആവശ്യമാണ്‌ .
കേരളത്തിലെത്തിയാലും ഫൊക്കാന പ്രവർത്തകർക്ക് ലഭിക്കുന്ന ആദരവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്  കേരളത്തിലെ സാമന്യ ജനങ്ങള്‍പോലും ഫൊക്കാനെയെ എത്രമാത്രം ആദരിക്കുന്നു,അംഗീകരിക്കുന്നു എന്നതു എടുത്തുക്കാട്ടാന്‍നിരവധി ഉദാഹരണം  ഉണ്ട്.
ആനയ്ക്കറിയില്ല ആനയുടെ വലിപ്പമെന്നൊരു ചൊല്ലു്. എന്നതുപോലെയാണ് ഫൊക്കാനയുടെ കാര്യവും. അതറിയണമെങ്കില്‍ ഈ സംഘനയുടെ മേല്‍വിലാസത്തില്‍ പൊതുജനസമക്ഷത്തേക്കിറങ്ങണം. അതിന്റെ പ്രവര്‍ത്തനത്തിന്റെ പന്ഥാവിലേക്ക് കടന്നു വരണം.സാമ്പത്തിക ഭദ്രതയാണ് ഒരു സംഘടനയുടെ വിശ്വാസ്യതയ്ക്കും കരുത്തിനും അടിത്തറ. ഫൊക്കാനയുടെ വിജയരഹസ്യം തന്നെ കുറ്റമറ്റ സാമ്പത്തിക മാനേജുമെന്റാണ്.അതുകൊണ്ടുതന്നെ വരാൻ പോകുന്ന കണ്‍വൻഷൻ യാതൊരു പരാതികൾക്കും ഇട നല്കാതെ ആയിരിക്കും നടക്കുക .
കാരണം കണ്‍വൻഷൻ കാനഡയിലാണ് നടക്കുന്നത്.വേണ്ട എല്ലാ തയാറെടുപ്പുകളും ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു .ഈ പുതു വർഷം ഫൊക്കാനയുടെതാണ്..എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ പുതുവത്സരാശംസകൾ …
 പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍ ,സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ,   ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, കമ്മിറ്റി അംഗങ്ങള്‍ കണവൻഷൻ ചെയർമാൻ ടോമി കൊക്കട് ,
വിമന്‍സ്‌ ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, കണവൻഷൻ ജനറൽ കണ്‍വിനർ ഗണേഷ് നായർ,
ട്രസ്റ്റി  ബോർഡ്‌ മെംബേർസ് തുടങ്ങിയവർ  പുതുവത്സരാശംസകൾ  നേർന്നു

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *