Home / ഫൊക്കാന / ഫൊക്കാനാ പെൻസിൽവേനിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു.

ഫൊക്കാനാ പെൻസിൽവേനിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ
fokanawomensഫൊക്കാനാ പെൻസിൽവേനിയ  റിജിന്റെ ഭാരവാഹികളായി  ക്രിസ്റ്റി   ജെറൾട്   ചെയര്‍പെര്‍സണ്‍, സെക്രട്ടറി സിസിലിൻ  ജോർജ്  , ട്രഷറര്‍ ബ്രിട്ജിറ്റ് പാറപുറത്തു , വൈസ് പ്രസിഡന്റ് ലൈല  മാത്യു, ജോയിന്റ് സെക്രട്ടറി ബ്രിട്ജിറ്റ് വിൻസെൻന്റ് , ജോയിന്റ് ട്രഷറര്‍ ശോശാമ്മ ചെറിയാൻ  തുടങ്ങിവരെ  നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അറിയിച്ചു.
അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍  തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ  നമുക്ക് എന്തിനാണ് സംഘടന.
യുവജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അവര്‍ ഉത്‌കണ്‌ഠാകുലയാണ്‌. മക്കളെ നല്ല സുഹൃത്തുക്കളായി വേണം കരുതാന്‍. അതു ചെയ്യരുത്‌, ഇതു ചെയ്യരുത്‌ എന്ന്‌ ആക്രോശിച്ചാല്‍ അവര്‍ വഴങ്ങി എന്നു വരില്ല. നേരേമറിച്ച്‌ നല്ല രീതിയില്‍ അവരുമായി പെരുമാറിയാല്‍ അവരെ സ്വാധീനിക്കാനാവും. രണ്ടു സംസ്‌കാരങ്ങളില്‍ വളരുന്ന അവര്‍ക്ക്‌ കൂടുതല്‍ പിന്തുണയും കരുതലും ഉണ്ടാവേണ്ടതുണ്ട്‌.
അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും മലയാളികള്‍ക്ക് അവരുടെ  കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്. ഫൊക്കാന യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്‌കാരിക മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കിയ സംഘടനയാണ്. കഴിവുള്ള ആളുകള് ഏതു കാലത്തായാലും അംഗീകരിക്കപ്പെടും.
ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കുന്നു.

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *