DSC00093എഡി­സണ്‍, ന്യൂജേഴ്‌സി: ഐക്യ­ത്തിന്റെ ആവ­ശ്യ­കത ചര്‍ച്ചാ­വി­ഷ­യ­മായ വേള്‍ഡ് മല­യാളി കൗണ്‍സില്‍ യോഗ­ത്തില്‍ കാല്‍നൂ­റ്റാ­ണ്ടി­ലേ­റെ­യായി അമേ­രി­ക്ക­യിലെ മല­യാളി സമൂ­ഹ­ത്തിന്റെ നെടും­തൂ­ണുക­ളി­ലൊ­ന്നായി നില­കൊണ്ട അലക്‌സ് കോശി വിള­നി­ല­ത്തി­നുള്ള യാ­ത്ര­യ­യപ്പ് വേറിട്ട അനു­ഭ­വ­മായി മാറി.

ന്യുവാര്‍ക്ക് സിറ്റി­യില്‍ എന്‍ജി­നീ­യ­റായി വിവിധ തസ്തി­ക­ക­ളില്‍ സേവനം അനു­ഷ്ഠിച്ച ശേഷം വിര­മിച്ച അലക്‌സ് വിള­നിലം എറ­ണാ­കു­ള­ത്തേക്ക് താമസം മാറു­ന്നത് അമേ­രി­ക്കന്‍ മല­യാളി ജീവി­തത്തെ ശുഷ്കമാക്കു­മെന്ന് ആശം­സ­കള്‍ അര്‍പ്പിച്ചവര്‍ ചൂണ്ടി­ക്കാ­ട്ടി. സമൂ­ഹത്തെ അഭി­മു­ഖീ­ക­രി­ക്കുന്ന ഏതൊരു പ്രശ്‌ന­ത്തിലും ശക്ത­മായ നില­പാ­ടു­കള്‍ എടു­ക്കാനും പൊതു­ജ­നാ­ഭി­പ്രായം രൂപീ­ക­രി­ക്കാനും അലക്‌സ് എക്കാ­ലവും മുന്‍നി­ര­യി­ലു­ണ്ടാ­യി­രു­ന്നു. വിസ- പാസ്‌പോര്‍ട്ട് തുട­ങ്ങിയ കാര്യ­ങ്ങ­ളില്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നു­ണ്ടാകുന്ന യുക്തി­ര­ഹി­ത­മായ നയ­ങ്ങള്‍ക്കെ­തിരേ പോരാ­ടാനും അലക്‌സ് മുന്നി­ലു­ണ്ടാ­യി­രു­ന്നു. പ്രശ്‌ന­ങ്ങളെ ആഴ­ത്തില്‍ പഠി­ക്കു­ക­യും, അവയ്ക്ക് പരി­ഹാ­ര­മാര്‍ഗ്ഗ­ങ്ങള്‍ നിര്‍ദേ­ശി­ക്കാനും അലക്‌സ് മടി­ച്ചി­ല്ല- പ്രാസം­ഗി­കര്‍ ചൂണ്ടി­ക്കാ­ട്ടി. മല­യാളി സമൂ­ഹ­ത്തിന്റെ ശക്ത­നായ വക്താ­വാ­യി­രുന്ന അലക്‌സ് എന്ന വ്യക്തി­യു­മാ­യുള്ള ബന്ധ­ങ്ങളും പലരും അനു­സ്മ­രി­ച്ചു.

മികച്ച എന്‍ജി­നീ­യ­റെന്ന ബഹു­മതി നേടു­മ്പോള്‍ തന്നെ അക്കാ­ഡ­മിക് കാര്യ­ങ്ങ­ളില്‍ അലക്‌സ് മുന്‍കൈ എടു­ത്ത­തിന്റെ ഫല­മാണ് അമേ­രി­ക്ക­യിലെ വിദ്യാര്‍ത്ഥി­കള്‍ക്ക് കേര­ള­ത്തില്‍ പോയി ഒരു സെമ­സ്റ്റര്‍ പൂര്‍ത്തി­യാ­ക്കാ­നുള്ള സംവി­ധാനം ഉണ്ടാ­യ­ത്. അതിനു പുറമെ കേരള സംസ്കാ­രവും ജീവി­തവും അമേ­രി­ക്ക­ക്കാരെ പരി­ച­യ­പ്പെ­ടു­ത്താനും പാഠ­പു­സ്ത­ക­മായി ഉപ­യോ­ഗി­ക്കാനും തയാ­റാക്കിയ ബൃഹദ് ഗ്രന്ഥ­ത്തിനു പിന്നിലും അല­ക്‌സിന്റെ കര്‍മ്മ­കു­ശ­ല­ത­യാണ് തെളി­ഞ്ഞ­ത്- അവര്‍ ചൂണ്ടി­ക്കാ­ട്ടി.

ഇന്ത്യന്‍ സമൂ­ഹ­ത്തിനു അലക്‌സ് തന­തായ സംഭാ­വ­ന­കള്‍ നല്‍കി­യി­ട്ടു­ണ്ടെന്നും അതു നാം തുട­രേ­ണ്ട­താ­ണെന്നും മുഖ്യാ­തി­ഥി­യായി പങ്കെ­ടുത്ത ന്യൂജേഴ്‌സി സ്റ്റേറ്റ് യുട്ടി­ലി­റ്റീസ് കമ്മീ­ഷ­ണര്‍ ഉപേന്ദ്ര ചിവു­ക്കുള ചൂണ്ടി­ക്കാ­ട്ടി. ഇന്ത്യന്‍ സമൂഹം ഓരോ പ്രശ്‌ന­ങ്ങള്‍ നേരി­ട്ട­പ്പോ­ഴും അലക്‌സ് കര്‍മ്മ­നി­ര­ത­നായി രംഗ­ത്തു­വ­ന്നു. അദ്ദേ­ഹ­ത്തിന്റെ വിട­പ­റ­യ­ലി­ലൂടെ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ നഷ്ടം കേര­ള­ത്തിനു നേട്ട­മാ­കും. ഭാവി ജീവി­ത­ത്തില്‍ അദ്ദേ­ഹ­ത്തിനും കുടും­ബാം­ഗ­ങ്ങള്‍ക്കും എല്ലാ­വിധ മംഗ­ള­ങ്ങളും ചിവു­ക്കുള നേര്‍ന്നു.

അധ്യ­ക്ഷത വഹിച്ച വേള്‍ഡ് മല­യാളി കൗണ്‍സില്‍ പ്രസി­ഡന്റ് തങ്ക­മണി അര­വി­ന്ദന്‍ ഭിന്നത അവ­സാ­നിച്ച് വേള്‍ഡ് മല­യാളി കൗണ്‍സില്‍ അംഗ­ങ്ങള്‍ ഒന്നായി പങ്കെ­ടു­ക്കുന്ന ഈ യോഗം സ്ഥാപക നേതാ­ക്ക­ളി­ലൊ­രാ­ളായ അലക്‌സ് വിള­നി­ല­ത്തിനു നല്‍കുന്ന വിട­വാ­ങ്ങല്‍ സമ്മാനം കൂടി­യാ­ണെന്നു ചൂണ്ടി­ക്കാ­ട്ടി. പ്രസി­ഡന്റ് സ്ഥാനം ഏറ്റെ­ടു­ക്കു­മ്പോള്‍ എന്തൊക്കെ ചെയ്യാ­നാ­വു­മെന്ന് തനിക്ക് സംശ­യ­മു­ണ്ടാ­യി­രു­ന്നു. ഭിന്ന ഗ്രൂപ്പു­കളെ ഒന്നാ­ക്കാ­നുള്ള ശ്രമം വിജ­യി­ച്ച­തില്‍ സന്തോ­ഷ­മു­ണ്ട്. അലക്‌സ് വിള­നി­ല­ത്തിനും കുടും­ബ­ത്തിനും അവര്‍ മംഗ­ള­ങ്ങള്‍ നേര്‍ന്നു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറു­ക­പ്പ­ള്ളില്‍, ഫോമാ ജന­റല്‍ സെക്ര­ട്ടറി ഷാജി എഡ്വേര്‍ഡ്, വനീത നായര്‍, ജസ്റ്റീസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവ­ള്ളൂര്‍, കേരളാ അസോ­സി­യേ­ഷന്‍ ഓഫ് ന്യൂജേഴ്‌സി പ്രസി­ഡന്റ് അലക്‌സ് മാത്യു, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്ര­ട്ടറി ഡോ. ഗോപി­നാ­ഥന്‍ നായര്‍, കീന്‍ പ്രസി­ഡന്റ് ജെയ്‌സണ്‍ അല­ക്‌സ്, കേരള സമാജം പ്രസി­ഡന്റ് ബോബി തോമ­സ്, ഇന്ത്യാ പ്രസ്ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസി­ഡന്റ് ഡോ. കൃഷ്ണ കിഷോര്‍, നാഷ­ണല്‍ വൈസ് പ്രസി­ഡന്റ് രാജു പള്ള­ത്ത്, ഫോമ പി.­ആര്‍.ഒ ജോസ് ഏബ്ര­ഹാം, വേള്‍ഡ് മല­യാളി കൗണ്‍സില്‍ നേതാവ് ഡോ. ജോര്‍ജ് ജേക്ക­ബ്, കൗണ്‍സി­ലിന്റെ വിവിധ സ്ഥല­ങ്ങ­ളില്‍ നിന്ന് എത്തിയ നേതാ­ക്ക­ളായ പി.­സി. മാത്യു (ഡാ­ള­സ്), ജോര്‍ജ് പന­യ്ക്കല്‍ (ഫി­ലാ­ഡല്‍ഫി­യ), പുന്നൂസ് തോമസ് (ഒ­ക്ക­ല­ഹോ­മ), ഡോ. ശ്രീധര്‍ കാവില്‍ (ന്യൂ­യോര്‍ക്ക്), നാമം ചെയര്‍മാന്‍ മാധ­വന്‍ നായര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി നേതാവ് പ്രകാശ് കരോട്ട്‌ , മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ന്യൂജേഴ്‌സി പ്രസി­ഡന്റ് സജി­മോന്‍ ആന്റ­ണി തുട­ങ്ങി­യ­വര്‍ ആശം­സ­കള്‍ നേര്‍ന്നു.

മറു­പടി പ്രസം­ഗ­ത്തില്‍ തന്നോട് കാട്ടിയ സ്‌നേഹ­ത്തിന് അലക്‌സ് വിള­നിലം നന്ദി പറ­ഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളും മറ്റും മൂല­മാണ് താന്‍ നാട്ടി­ലേക്ക് മട­ങ്ങു­ന്ന­ത്. ശാരീ­രി­ക­മായി താന്‍ അവി­ടെ­യാ­ണെ­ങ്കി­ലും, മാന­സീ­ക­മായി ഇവി­ടെ­ത്ത­ന്നെ­യു­ണ്ടാ­കും.

ഐക്യ­ത്തി­നു­വേ­ണ്ടി­യുള്ള ശ്രമ­ങ്ങളെ അദ്ദേഹം ശ്ശാഘി­ച്ചു. ഐക്യം ഉണ്ടാ­ക്കാതെ വഴി­യി­ല്ല. പക്ഷെ അതിനു കുറെ­യേറെ ത്യാഗ­ങ്ങള്‍ സഹി­ക്കേണ്ടിവരും. പേരിനും പെരു­മയ്ക്കും വേണ്ടി­യല്ല നാം പ്രവര്‍ത്തി­ക്കേ­ണ്ട­ത്. ഒരു ദശാ­ബ്ദ­ത്തി­ലേ­റെ­യായി താന്‍ സ്ഥാന­ങ്ങ­ളൊന്നും ഏറ്റെ­ടു­ത്തി­ട്ടി­ല്ല. സ്ഥാന­ങ്ങ­ളി­ല്ലാത്തപ്പോ­ഴാണ് കൂടു­തല്‍ മികച്ച പ്രവര്‍ത്തനം നട­ത്താന്‍ കഴി­ഞ്ഞ­ത്.

വിസയ്ക്കും ഒ.­സി.ഐ കാര്‍ഡി­നു­മൊക്കെ വേണ്ടി നാം സമ­ര­ങ്ങള്‍ നട­ത്തി. കുറെ­യൊക്കെ വിജയം കണ്ടു. ഒ.­സി.ഐ കാര്‍ഡു­ള്ള­വര്‍ക്ക് ആജീ­വ­നാന്ത വിസ പാസ്‌പോര്‍ട്ടില്‍ അടി­ക്കു­ന്ന­തിനു പകരം ഒ.­സി.ഐ കാര്‍ഡില്‍ അടി­ക്ക­ണ­മെന്നു നാം ആവശ്യപ്പെട്ടത് അടു­ത്ത­യി­ടയ്ക്ക് ഫല­വ­ത്താ­യി. ഒ.­സി.ഐ കാര്‍ഡ് ഇന്ത്യ­യിലെ ഗ്രീന്‍കാര്‍ഡ് ആയി മാറുന്ന കാലം വര­ണം. അതു­പോലെ തന്നെ ഭീകര പ്രശ്‌നം തീരുന്ന മുറയ്ക്ക് ഇരട്ട പൗര­ത്വവും ലഭി­ക്ക­ണം. അതി­നായി നാം പ്രവര്‍ത്തി­ക്ക­ണം- അലക്‌സ് പറ­ഞ്ഞു. തന്റെ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ തുണ­യായി നിന്ന ഭാര്യ ലളി­തയ്ക്കും അദ്ദേഹം നന്ദി പറ­ഞ്ഞു.

ജെ.­എ­ഫ്.­എ­യ്ക്കു­വേണ്ടി തോമസ് കൂവ­ള്ളൂര്‍ ഫലകം നല്‍കി ആദ­രി­ച്ചു. ഫൊക്ക­ന­യ്ക്കു­വേണ്ടി പോള്‍ കറു­ക­പ്പ­ള്ളില്‍ പൊന്നാട അണി­യി­ച്ചു. വേള്‍ഡ് മല­യാളി കൗണ്‍സി­ലിന്റെ ഉപ­ഹാരം ഡോ. ജോര്‍ജ് ജേക്കബ് സമ്മാ­നി­ച്ചു.

ചെന്നൈ പ്രള­യ­ബാ­ധിത ദുരി­താ­ശ്വാസ നിധി­യി­ലേക്ക് വേണ്ടി റാഫിളും ഓക്ഷനും നടത്തി. ലിസ തോട്ടുമാരി, വെങ്കടേഷ് സദഗോപന്‍ എന്നിവരായിരുന്നു എംസിമാര്‍.

അറ്റോര്‍ണി നീല്‍ ഷായുടെ വെല്‍ത്ത് ആന്‍ഡ് ടാക്‌സ് സെമി­നാ­റോ­ടെ­യാ­യി­രുന്നു പരി­പാ­ടി­ക­ളുടെ തുട­ക്കം. സുധീര്‍ നമ്പ്യാര്‍ ആയി­രുന്നു പ്രോഗ്രാം കണ്‍വീ­നര്‍.

DSC00089 DSC00098 DSC09999DSC00080

LEAVE A REPLY

Please enter your comment!
Please enter your name here