ന്യൂയോര്‍ക്ക്: അമേ­രി­ക്ക­യിലെ ആദ്യ­കാല മല­യാളി സംഘ­ട­നയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ (1971) വാര്‍ഷിക ജന­റല്‍ബോഡി യോഗം ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റ­റില്‍ ചേര്‍ന്ന് ഡോ. ജേക്കബ് തോമസിനെ പ്രസി­ഡന്റായി ഐക്യ­ക­ണ്‌ഠ്യേന തെര­ഞ്ഞെ­ടു­ത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വിന്‍സെന്റ് സിറി­യ­ക്കിന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ യോഗ­ത്തി­ലാണ് തെര­ഞ്ഞെ­ടുപ്പ് നട­ന്ന­ത്.

ജന­റല്‍ സെക്ര­ട്ട­റി­യായ ബേബി ജോസ്, വൈസ് പ്രസി­ഡന്റായി രാജേഷ് പുഷ്പ­രാ­ജന്‍, ട്രഷ­റ­റായി അനി­യന്‍ മൂല­യില്‍, ജോയിന്റ് സെക്ര­ട്ട­റി­യായി ഗീവര്‍ഗീസ് ജേക്കബ് എന്നി­വ­രേയും തെര­ഞ്ഞെ­ടു­ത്തു. ട്രസ്റ്റി ബോര്‍ഡ് അംഗ­മായി കുഞ്ഞ് മാലി­യില്‍, കമ്മിറ്റി മെമ്പര്‍മാ­രായി സജി ഏബ്ര­ഹാം, ഫിലിപ്പ് മഠ­ത്തില്‍, വര്‍ഗീസ് ജോസ­ഫ്, ടോമി മഠ­ത്തി­ക്കു­ന്നേല്‍, മാത്യു ജോഷ്വാ, സാജു തോമ­സ്, തോമസ് ടി. ഉമ്മന്‍ എന്നി­വരും ഓഡി­റ്റേ­ഴ്‌സായി സക്ക­റിയാ കരു­വേ­ലി, രാജു വര്‍ഗീസ് എന്നി­വ­ര­ും, പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേ­ഴ്‌സ­ണായി സരോജാ വര്‍ഗീസും സ്ഥാന­മേ­റ്റു.

2016­-ലെ കാര്യ­പ­രി­പാ­ടി­ക­ളില്‍ നൂത­ന­മായ ഒരു അധ്യായം എഴു­തി­ച്ചേര്‍ക്കു­മെന്ന് പ്രസി­ഡന്റ് ഡോ. ജേക്കബ് തോമസ് പറ­ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here