ഇന്ത്യയിലെ 128 കോടിയോളം ജനങ്ങളെ അഭിമാനത്തിലാഴ്ത്തി 67ആം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ്‌ മുഖ്യതിഥി ആയ ആഘോഷം കനത്ത സുരക്ഷ വലയത്തിനുള്ളിലാണ് നടക്കുന്നത്.

ദില്ലിയില്‍  പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  പൈലറ്റില്ലാ വിമാനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്പഥിനു സമീപമുള്ള 71 ഉയര്‍ന്ന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കി. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.നഗരത്തില്‍ 40,000 പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ  കാവലിന് മാത്രമായി വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചരിത്രത്തില്‍ ആദ്യമായി ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും അണിനിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. വര്‍ണ്ണാഭമായ ചടങ്ങില്‍ സംസ്ഥാനങ്ങളുടെ നിശ്ചല ചിത്രങ്ങളും അണിനിരക്കുന്നുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നീ ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ നിശ്ചല ചിത്രങ്ങളും അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here