ശ്രീകുമാർ ഉണ്ണിത്താൻ

imageകേരളത്തിലെ ടെലിവിഷന് മാധ്യമരംഗത്തെ എക്കാലത്തെയും പ്രതിഭ ടി എൻ ഗോപകുമാറിന് ഫൊക്കാനയുടെ സമ്പൂർണ്ണ ആദരാഞ്ജലികൾ .ഫൊക്കാന 2006 ഇല കൊച്ചിയിൽ നടത്തിയ ചലച്ചിത്ര മാധ്യമ അവാർഡു വേദിയിലെ നിറ സാനിദ്ധ്യമായിരുന്നു ടി എൻ ജി . ഫൊക്കാനയുടെ മാധ്യമ പ്രതിഭ പുരസ്കാരം ടി എൻ ജി ക്ക് ആയിരുന്നു .അതിൽ ഫൊക്കാനാ എക്കാലവും അഭമാനിക്കുന്നതായി ഫൊക്കാനാ പ്രസിടണ്ട് ജോൺ പി ജോൺ പറഞ്ഞു .
മാതൃഭുമി പത്രത്തിൽ നിന്നാണ് ടിഎന്ജി ഏഷ്യാനെറ്റ്‌ എന്ന ദ്രിശ്യ മാധ്യമത്തിന്റെ ലോകത്തേക്ക് വന്നത്. അപ്പോഴും കൃത്യമായ ടെലിവിഷന് ധാരണകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൃത്യമായ ദൃശ്യധാരണകള് ഉണ്ടായിരുന്ന അദ്ദേഹം തന്നെയാണ് മലയാള ടെലിവിഷന് അടിത്തറ പാകിയതും എന്നത്തിൽ സംശയമില്ല . സംഭവങ്ങളെ വേറിട്ട് കാണിച്ചതാണ് എന്നും ടിഎന്ജിയുടെ പ്രത്യേകത. മലയാള ദൃശ്യമാധ്യമങ്ങളില് പത്രമാധ്യമ സ്വാധീനം ഇല്ലാതാക്കിയത്തില് ടിഎന്ജിയെന്ന പത്രക്കാരനുള്ള പങ്ക് ആര്ക്കും നിഷേധിക്കാനാകില്ല. അദ്ദേഹം ഉണ്ടാക്കിയ ധാരണകളില് നിന്നാണ് ഇന്നത്തെ മലയാള ദൃശ്യമാധ്യമ വാര്ത്താ സംസ്കാരം രൂപപ്പെട്ടത്. ചുരുക്കത്തില് മലയാള ദൃശ്യ മാധ്യമ സംസ്കാരം രൂപപ്പെടുത്തിയത് ടിഎന്ജി ആയിരുന്നു. നെടുനീളന് വാചകങ്ങളിലെ കടുകട്ടി വാക്കുകള് നിറഞ്ഞ പത്ര വാര്ത്തകളല്ല, ടിവി ചാനല് സ്ക്രിപ്റ്റുകള് എന്ന് മലയാളി പഠിച്ചത് ടി എന് ജി യിലൂടെ ആയിരുന്നു. ഏഷ്യാനെറ്റിലെ ജീവനക്കാര്ക്ക് എന്നും പേടി സ്വപ്നമായിരുന്നു കണ്ണാടിയുടെ എഡിറ്റിംഗ്. ഏറെ ഇഷ്ടം തോന്നിയിട്ടുള്ള ഒരാള്.. സത്യവും നീതിയും ഹൃദയത്തില് സൂക്ഷിച്ചമനുഷ്യന്. സ്നേഹാദരം….
ചുരുക്കത്തില് മലയാള ദൃശ്യ മാധ്യമ സംസ്കാരം രൂപപ്പെടുത്തിയത് ടിഎന്ജി ആയിരുന്നു.ഇനി കണ്ണാടിയിലൂടെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ഏഷ്യാനെറ്റ്‌ അവതരിപ്പിക്കും എന്ന് നമുക്കറിയാം .ടി എൻ ജിയുടെ കരുത്ത് മാധ്യമ ലോകത്തിനു വലിയ മുതൽകൂട്ടാകട്ടെ .ടി എൻ ജിയുടെ നിര്യാണത്തിൽ ഫൊക്കാനാ നേതാക്കളായ വിനോദ് കെയാർക്കെ,ജോയ് ഇട്ടൻ , പോൾ കറുകപ്പിള്ളിൽ ,ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അനുശോചണം അറിയിച്ചു ..

LEAVE A REPLY

Please enter your comment!
Please enter your name here