Home / ഫൊക്കാന / ഫൊക്കാനായുടെ ഈസ്റ്റര്‍ ആശംസകള്‍

ഫൊക്കാനായുടെ ഈസ്റ്റര്‍ ആശംസകള്‍

getPhFOKoto.php_-300x69സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റര്‍ കൂടി വരികയായി. ദൈവത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പ് മനുഷ്യരാശികളെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്ന് അടര്‍ത്തി നന്മയുടെ പാതയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ഒരു ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നല്‍കുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ തത്വങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഈ ദിനത്തില്‍ ദൈവത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എല്ലാ മനുഷ്യരിലും ഒരു പുതിയ ഉണര്‍വ്വ് ഉണ്ടാകുവാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു. എല്ലാവര്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജോണ്‍.പി.ജോണ്‍, സെക്രട്ടറി വിനോദ് കിയാര്‍ക്ക്, ട്രഷറര്‍ ജോയി ഇട്ടന്‍ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ഒരു പ്രസ്ഥാവനയില്‍ അറിയിച്ചു.

 

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *