പാതിരാ നേരം സൂര്യനുദിച്ചാല്‍
പലരും വീഴും ചില പല കെണിയില്‍
പലവിധ വേഷം കെട്ടി നടക്കും
ചില കാമിനിമാരെ നാം സൂക്ഷിക്കേണം
പറന്നുനടന്നൊരു പ്ലെയിനില്‍ പോലും
പാവത്താനെ പറ്റിച്ചൊരുവള്‍
പ്ലാനുകള്‍ കാട്ടി പരതിനടന്നിവള്‍
കോടികള്‍ തട്ടി കുടുക്കാന്‍ കേമി
കൊളംബസ്സില്‍ നാട്ടില്‍ വന്നവര്‍ പോലും
സോളാര്‍ പാനലില്‍ കുടുങ്ങീകഷ്ടം
വീടും നാടും കൊതുകാല്‍ മലിനം
നാടും നഗരവും പെണ്ണാല്‍ ദുരിതം
നാണോം മാനോം പോയെങ്കിലെന്താ
നാണക്കേടതു പണമതു തീര്‍ക്കും
മുഖ്യനോടൊന്നു മിണ്ടണമെങ്കില്‍
ജോപ്പനേം കോപ്പനേം കൂട്ടുവിളിക്കണം
നീട്ടിയും കുറുക്കിയും കോമഡി കാട്ടി
വികസനം മുടക്കുന്നു മറ്റൊരു വിദ്വാന്‍
അപ്പനും മോനും വക്കാണമതു
പാവം നമ്മെ കഴുതകളാക്കാന്‍
കോഴക്കഥയും സരിതക്കഥയും
ചാനലുകാര്‍ക്ക് ചാകര തന്നെ
കേരം തിങ്ങും കേരള നാടേ
നിന്‍ കോലം കണ്ടു കരഞ്ഞോട്ടെ ഞാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here