ടൊറന്റോ∙ നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പതിനേഴാമത് കൺവൻഷന് കൗണ്ട്ഡൗൺ ആരംഭിച്ചു. ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററിൽ ഫൊക്കാന പ്രസിഡന്റ് ജോൺ.പി.ജോണിന്റെ അധ്യക്ഷതിൽ ചേർന്ന യോഗത്തിൽ കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട്, എന്റർടൈൻമെന്റ് ചെയർമാൻ ബിജു കാട്ടത്തറ, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ഷിബു, മിസിസാഗ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് നായർ, നയാഗ്ര മലയാളി അസോസിയേഷൻ ബൈജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വെബ്സൈറ്റ് പ്രകാശനം ചെയ്തു. ഒപ്പം, സോഷ്യൽ മീഡിയ പ്രചാരണത്തിനും തുടക്കമായി. ഫൊക്കാന നേതാക്കളായ ജോർജ് ചാണ്ടി, ബിജു മാത്യൂസ്, ജോൺ ഇളമതാ, ആനീ മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ടൊറന്റോ മലയാളി സമാജം സെക്രട്ടറി സാബു ജോസ് കാട്ട്രുക്കുടിയിൽ നന്ദി പറഞ്ഞു.
fokanacontdown-pic4.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here