Home / ഫൊക്കാന / കേരളാ ഫൊക്കാനാ കണ്‍വന്‍ഷന്‍ 2015 ഒരു വനിതാ വിചാരം(ലീലാ മാരേട്ട് )

കേരളാ ഫൊക്കാനാ കണ്‍വന്‍ഷന്‍ 2015 ഒരു വനിതാ വിചാരം(ലീലാ മാരേട്ട് )

ഫൊക്കാനായുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ ചരിത്രത്തോടൊപ്പം, ഒപ്പം നടക്കാന്‍ സാധിച്ച വ്യക്തിയാണ് ഞാന്‍. മറ്റൊരു സംഘടനയിലും അത്ര വേരുറപ്പിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് സ്ത്രീകള്‍. മനുഷ്യബന്ധങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ഇടപെടലുകളില്‍ ചെറിയ ചെറിയ വ്യത്യാസങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി അമേരിക്കന്‍ മലയാളി സംഘടനകളില്‍ സജീവ സ്ത്രീ സാന്നിധ്യവും നേതൃത്വപാടവവും കണ്ടുവരുന്നു.

എന്റെ അനുഭവത്തില്‍, ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത മനുഷ്യാവസ്ഥയുടെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സംഘടനാ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വളര്‍ന്നു വരുവാനായി, അല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുവാനായി വഴികള്‍ സ്വയം തെളിക്കേണ്ടതായി വരുന്നു. ഇത് ഒരു അനിശ്ചിതത്വം തന്നെയാണ്.

സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ നമ്മുടെ സമുഹത്തിലുണ്ട്. സ്ത്രീകളോട് അനുഭാവപൂര്‍വ്വം പെരുമാറുന്ന മാധ്യമങ്ങളും സജീവമാണ്. കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകള്‍ അനുഭവിച്ച മരവിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് സ്ത്രീകള്‍ക്ക് അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ വരെ ഒരു സങ്കോചവും കൂടാതെ പൊതുധാരയില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നു. അത് ഉള്‍ക്കൊള്ളുവാന്‍ സമൂഹത്തിനും കഴിയുന്നു. അത് ഉള്‍ക്കൊള്ളുവാന്‍ സമൂഹത്തിനും കഴിയുന്നു. ഇത്തരത്തില്‍ സജീവമായ ഒരു ചര്‍ച്ചാവേദിയായിരുന്നു ഫൊക്കാനായുടെ കേരളാ കണ്‍വന്‍ഷന്‍ 2015 ന്റെ വേദിയില്‍ നടന്നത്.

ഫൊക്കാനാ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ സമൂഹത്തിന്റെ വ്യത്യസ്യതധാരകളിലുള്ള, സജീവമായി സ്ത്രീ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിത്വങ്ങളെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ഫൊക്കാനായുടെ നേട്ടമായിരുന്നു.

ജനുവരി 24ന് നടന്ന വനിതാ സെമിനാറില്‍ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി, എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.ഇന്ദു, ഡോ.ദേവിക, മോളി ജോയ്‌സ്, ബിന്ദു കെ. നായര്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക, സാമുഹ്യവേദികളിലെ പ്രമുഖരുടെ സാന്നിദ്ധ്യമായിരുന്നു വനിതാ സെമിനാറിന്റെ മുഖ്യ ആകര്‍ഷണം.

Check Also

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് …

Leave a Reply

Your email address will not be published. Required fields are marked *