Home / ഫൊക്കാന / മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി അമേരിക്കന്‍ ഡേയ്‌സ്‌ സ്റ്റേജ്‌ഷോയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടത്തി

മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി അമേരിക്കന്‍ ഡേയ്‌സ്‌ സ്റ്റേജ്‌ഷോയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടത്തി

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഡേയ്‌സ്‌ എന്ന സ്‌റ്റേജ്‌ ഷോയുടെ ടിക്കറ്റ്‌ വിതരണം ആരംഭിച്ചു. മാര്‍ച്ച്‌ 22ന്‌ ഇസനിലെ ബിരിയാണി പോട്ട്‌ റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ പുതുമുഖ സിനിമതാരം ധനീഷ്‌ കാര്‍ത്തിക്‌ കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസ്‌ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ കുര്യാക്കോസിനും മേരി കുര്യാക്കോസിനും ആദ്യ ടിക്കറ്റ്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. രണ്ടു വര്‍ഷം മുമ്പ്‌ ആരംഭിച്ച മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ധനശേഖരണാര്‍ഥമുള്ള ആദ്യത്തെ വലിയ പരിപാടിയാണിത്‌. ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ ശാരീരിക വൈകല്യമുള്ള ചെറുപ്പക്കാര്‍ക്കു സഹായം നല്‍കുന്നതുള്‍പ്പടെയുളള സേവനപ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ചെയ്‌തിട്ടുണ്ട്‌. തുടര്‍ന്നും കേരളത്തിലും യുഎസിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനാണ്‌ സംഘനയുടെ തീരുമാനം. 2014 ല്‍ അമേരിക്കയില്‍ വിജയകരമായി നടത്തിയ ഉല്ലാസത്തിരമാല എന്ന പരിപാടിയുള്‍പ്പെടെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഹിബ്രോണ്‍ മീഡിയയാണ്‌ അമേരിക്കന്‍ ഡേയ്‌സ്‌ എന്ന പരിപാടി അവതരിപ്പിക്കുന്നത്‌.

പരിപാടിയില്‍ പിന്നണിഗായിക രഞ്‌ജിനി ജോസ്‌, ഗായകന്‍ എടപ്പാള്‍ വിശ്വം, സിനിമാതാരങ്ങളായ സരയൂ, സുധീഷ്‌, അഞ്‌ജു അരവിന്ദ്‌ എന്നിവരും കലാഭവന്‍ ജിന്റോ നയിക്കുന്ന കലാഭവന്‍ ടീമും പങ്കെടുക്കും. എബിസിഡി, കസിന്‍സ്‌, താപ്പാന, ട്രാഫിക്‌, മാസ്‌റ്റേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടര്‍ ലിനു ആന്റണിയാണ്‌ സ്‌റ്റേജ്‌ ഷോയുടെ സംവിധായകന്‍. ജൂണ്‍ 28 ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ എഡിസണ്‍ ജെ.പി. സ്റ്റീവന്‍സ്‌ ഹൈസ്‌കൂളിലാണ്‌ സ്‌റ്റേജ്‌ ഷോ അരങ്ങേറുക. കെഎഎന്‍ജെ, ഐഎഎന്‍ജെ, ഫോക്കാന, നാമം തുടങ്ങിയ കമ്യൂണിറ്റികളിലെ പ്രമുഖ നേതാക്കള്‍ ടിക്കറ്റ്‌ വിതരണച്ചടങ്ങില്‍ പങ്കെടുത്തു.കെഎഎന്‍ജെ പ്രസിഡന്റ്‌ ജോ പണിക്കര്‍ പരിപാടിയുടെ വിജയത്തിന്‌ ആശംസിക്കുകയും മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു.

ഫോക്കാന ബിഒടി ചെയര്‍മാന്‍ പോള്‍ കറുകപിള്ളില്‍ അസോസിയേഷന്‍ രണ്ടു വര്‍ഷം കൊണ്ടുനേടിയ അസാധാരണ വിജയത്തെ അഭിനന്ദിച്ചു. ഫോക്കാന സെക്രട്ടറി വിനോദ്‌ കെയാര്‍ക്കെ, വുമണ്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരറ്റ്‌, മുന്‍ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്‌, മുന്‍ കമ്മിറ്റിയംഗം ലിസി അലക്‌സ്‌ എന്നിവര്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും പരിപാടിക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.നാമം പ്രസിഡന്റ്‌ ബി. മാധവന്‍ നായര്‍ സംഘടനക്ക്‌ ഹൃദയം നിറഞ്ഞ പിന്തുണയും പരിപാടി വന്‍ വിജയമാകട്ടെയെന്ന്‌ ആശംസിക്കുകയും ചെയ്‌തു. മലയാളി അസോസിയേന്‍ ഓഫ്‌ ന്യൂജേഴ്‌സി വൈസ്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി സ്വാഗതപ്രസംഗം നടത്തി.

ഹീബ്രോണ്‍ മീഡിയ പ്രതിനിധി സിജി ജേക്കബ്‌ അസോസിയേഷനെ അനുമോദിക്കുകയും പരിപാടി 100 ശതമാനം ആസ്വാദ്യകരമാകുമെന്ന്‌ ഉറപ്പുനല്‍കുകയും ചെയ്‌തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ സംഘടനയുടെ ഭാവി സേവനപരിപാടികളെക്കുറിച്ച്‌ വിശദീകരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഉമ്മന്‍ ചാക്കോ നന്ദി പറഞ്ഞു. ട്രഷറര്‍ സുജ ജോസ്‌ എംസിയായിരുന്നു. യോഗത്തില്‍ സംഘടന നേതാക്കളായ സോമന്‍ ജോണ്‍ തോമസ്‌, വര്‍ഗീസ്‌ ഉമ്മന്‍, കുരുവിള ജോര്‍ജ്‌ , ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവരും പങ്കെടുത്തു.

Check Also

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് …

Leave a Reply

Your email address will not be published. Required fields are marked *