.
.

അമേരിക്കന്‍ ത്രില്ലര്‍  എക്സ്പ്രസ്സ്‌  മെഗാ ഷോ താരങ്ങള്‍ക്ക് വന്‍ സ്വീകരണം

കേരളാ ടൈംസ്‌ ,സെവന്‍ ബോറോ ചാരിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍  ന്യൂ യോര്‍ക്കില്‍   നടത്തപ്പെടുന്ന അമേരിക്കന്‍ ത്രില്ലര്‍  എക്സ്പ്രസ്സ്‌  മെഗാ ഷോയുടെ താരങ്ങള്‍ക്ക് ഫോക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,ഫോക്കാന വൈസ് പ്രസിഡന്റ് ലീല മാരേട്ട്,സെവന്‍ ബോറോ ചാരിറ്റീസിനു വേണ്ടി മത്തായി പി ദാസ് എന്നിവര്‍ വന്‍ സ്വീകരണം നല്‍കുകയുണ്ടായി.

മൂന്നു മണിക്കൂര്‍ വരുന്ന ഈ മെഗാ ഷോയുടെ ആദ്യ കലാസന്ധ്യ മിനിയോള സ്കൂളില്‍ വെച്ച് നടക്കും. ജഗദീഷ്,ലക്ഷ്മി ഗോപാലസ്വാമി,വേണുഗോപാല്‍ എന്നിവര്‍ നയിക്കുന്ന ഈ കലാസന്ധ്യ പ്രേക്ഷകര്‍ക്ക് നയനവിരുന്നാകുമെന്ന്‍ കേരളാ ടൈംസ്‌ മാനഗിംഗ് ഡയറക്ടര്‍  പോള്‍ കറുകപ്പള്ളില്‍ അഭിപ്രായപ്പെട്ടു.പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകരായ  പോള്‍ കറുകപ്പള്ളില്‍,ലീല മാരേട്ട്,മത്തായി പി ദാസ് എന്നിവര്‍ പറഞ്ഞു.ഈ ഷോയിലേക്കുള്ള  പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു.പാസ്സുകള്‍ സംഘാടകരില്‍ നിന്നും,കൌണ്ടറില്‍ നിന്നും ലഭ്യമാണ്. ഈ ഷോയിലൂടെ ലഭിക്കുന്ന തുക സെവന്‍ ബോറോ ചാരിറ്റിക്ക് ഉപയോഗിക്കുന്നതായിരിക്കും എന്ന്‍  സംഘാടകര്‍ അറിയിച്ചു.

 
Hosting: Ilimitada Hosting Chile VPS