.
.

കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സ് അന്തര്‍ദേശീയ ശില്‍പശാലയ്ക്ക് മലയാളി ചെയര്‍മാന്‍

കോഴിക്കോട്: സൈബര്‍ കുറ്റകൃത്യങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ അരങ്ങേറുന്ന കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സിന്റെ അന്തര്‍ദേശീയ ശില്‍പശാലയുടെ ചെയര്‍മാനായി കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് വിദഗ്ധന്‍ പി.വിനോദ് ഭട്ടതിരിപ്പാട് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

36-മത് ഐ.ഇ.ഇ.ഇ വാര്‍ഷിക സമ്മേളനം ജൂലായ് 16-ന് തുര്‍ക്കിയിലെ ഇസ്മീരിലാണ് നടക്കുന്നത്. ശില്‍പശാല ഒരാഴ്ച നീണ്ടുനില്‍ക്കും. ശില്‍പശാലയില്‍ പ്രബന്ധം അവതരിപ്പിക്കുന്ന ആറുപേരിലൊരാള്‍ വിനോദ് ഭട്ടതിരിപ്പാടാണ്.

സൈബര്‍ കുറ്റകൃത്യങ്ങളും ഡിജിറ്റല്‍ ഫോറന്‍സിക്‌സുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുടെ ഉപദേശക സമിതിയംഗമാണ്. കേരളത്തിലെ നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ഇദ്ദേഹത്തിന്റെ സേവനം പ്രയോജനകരമായിട്ടുണ്ട്. കേരളാപോലീസിന്റെ ഉപദേശകനായും കോടതികളുടെ സാങ്കേതിക ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സ് അന്തര്‍ദേശീയ ശില്‍പശാലയ്ക്ക് മലയാളി ചെയര്‍മാന്‍
 
Hosting: Ilimitada Hosting Chile VPS