.
.

സി.പി.എം. നിലപാടിനെതിരെ വീണ്ടും അബ്ദുര്‍ റസാഖ് മൊല്ല

കൊല്‍ക്കത്ത: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അബ്ദുര്‍ റസാഖ് മൊല്ല രംഗത്ത്. കഴിഞ്ഞ 34 വര്‍ഷം ആര്‍ക്കെതിരെയാണോ പാര്‍ട്ടി സമരം നടത്തിയത് അവര്‍ക്ക് തന്നെ പിന്തുണ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് മൊല്ല അഭിപ്രായപ്പെട്ടു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കുന്നതിലൂടെ തൃണമൂലും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍ തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസ്സും തൃണമൂലും തമ്മിലുള്ള ബന്ധം വഷളാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം 'മഹാമായ'യുടെ കളിയാണെന്നായിരുന്നു മൊല്ലയുടെ പ്രതികരണം. കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കം ഗൗരവത്തിലെടുക്കേണ്ടതില്ലായെന്നും അദ്ദേഹം സൂചിപ്പിച്ചു.

സി.പി.എം. നേതൃത്വത്തെ വിമര്‍ശിക്കുന്നതിലൂടെ ഏറെ നാളായി പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാണ് മൊല്ല. യു.പി.എ. സ്ഥാനാര്‍ഥി പ്രണബ് പങ്കെടുത്ത ഇടത് എം.എല്‍.എ, എം.പി. മാരുടെ യോഗത്തിലും മൊല്ല പങ്കെടുത്തിരുന്നില്ല. താന്‍ കൃഷിപ്പണിയുടെ തിരക്കിലായിരുന്നു എന്നാണ് അതിന് കാരണമായി മൊല്ല പറഞ്ഞത്.

സി.പി.എം. നിലപാടിനെതിരെ വീണ്ടും അബ്ദുര്‍ റസാഖ് മൊല്ല
 
Hosting: Ilimitada Hosting Chile VPS