|
ഹ്യൂസ്റ്റനില്‍ ആറന്മുള ഹരിഹരപുത്രനും പ്രൊഫസര്‍ മുതുകാടിനും എന്‍.എസ്.എസ്. സ്വീകരണം നല്‍കി
ഹ്യൂസ്റ്റന്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റും ആറന്മുള ഹരിഹരപുത്രന്റെ സഹപാഠിയുമായ ശ്രീമതി പൊന്നുപിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മനോജ് നായര്‍ ഏവരേയും ചടങ്ങിലേയ്ക്ക് സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. ആറന്മുള ഹരിഹരപുത്രന്‍ കേരളത്തിലേയും പൊതുവായി ഇന്ത്യയിലേയും സമീപകാല രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങളെ വിശകലനം ചെയ്തു സംസാരിച്ചു. പ്രൊഫസര്‍ മുതുകാട് എന്‍.എസ്.എസ്സിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങളേയും സാമുദായികമായ ഇടപെടലുകളേയും ആസ്പദമാക്കി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ ആശംസിക്കുകയും ചെയ്തു. അജിത് നായര്‍, ഹരിനായര്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. രഘു കുറുപ്പ് കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു. പ്രൊഫസര്‍ മുതുകാട് വളരെ ഹ്രസ്വമായ ഏതാനും ചില മാജിക്ക് പൊടികൈകള്‍ കാണിച്ച് കാണികളുടെ കൈയ്യടി നേടി. അത്താഴ സ്‌നേഹവിരുന്നിനു ശേഷം സ്വീകരണപരിപാടികള്‍ സമാപിച്ചു. രന്‍ജിത്ത് നായര്‍, മനോജ് നായര്‍, ശ്രീകാന്ത് നായര്‍, ആറന്മുള ഗോപാലകൃഷ്ണന്‍ നായര്‍, ജയപ്രകാശ് നായര്‍ തുടങ്ങിയവര്‍ യോഗചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. |






ഹ്യൂസ്റ്റന്‍ : ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദഗ്ദ്ധ വിദ്യാഭ്യാസ വിക്ഷകനും ഗ്രന്ഥകര്‍ത്താവുമായ ആറന്മുള ഹരിഹരപുത്രനും പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനും സ്വീകരണം നല്‍കി. ജൂലൈ പതിനൊന്നാം തീയതി ഹ്യൂസ്റ്റനിലെ, ഷുഗര്‍ലാന്റ് വില്യാംസ് ട്രെയിസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം ഒരുക്കിയത്.








