|
മലങ്കര സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം പുതിയ വഴിതിരിവിലേക്ക്

മിഷിഗൺ, യു.എസ്.എ: ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാൻ മലങ്കരസഭ സുശക്തമാക്കണം എന്ന ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ് മെത്രപൊലീത്തയുടെ സുധീരമായ ആഗ്രഹത്തിന് മലങ്കരസഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക പോതുയോഗത്തിന്റെ അംഗീകാരം. ഭദ്രാസനത്തിന്റെ നാനാ മുഖമായ വികസനത്തിനായി ഹൂസ്റ്റണിൽ 100 ഏക്കറിൽ ഭദ്രാസന ആസ്ഥാനം,
വർഷങ്ങള്ലായി അമേരിക്കയിൽ കുടിയേറിപ്പാർത്ത ഓർത്തഡോക്സ് വിശ്വാസികളുടെ വാർധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായി ഓർത്തോഡോക്സ് ചാപ്പൽ, ലൈബ്രറി, റിട്ടയര്മെന്റു കമ്മ്യുണിറ്റി ഹോം, എന്നിവ ഉള്പ്പെടുത്തികൊണ്ട് ഒരു ഓർത്തഡോൿസ് ഗ്രാമം എന്ന മേത്രപോലീതയുടെ ആശയം മലങ്കര സഭാ മക്കളോടുള്ള അദ്ദേഹത്തിന്റെ കരുതൽ വ്യക്തമാക്കുന്നതാണ്, അതിനായി 50 ഏക്കർ ഭൂമി മാറ്റി വക്കണം എന്ന് മേത്രപോലീതായുടെ നിർദേശം അഭിമാനത്തോടെയാണ് അമേരിക്കയിലെ ഓർത്തഡോൿസ് വിശ്വാസികൾ സ്വീകരിക്കുന്നത്.
അതുപോലെ തന്നെ വളർന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ വിശ്വാസത്തിൽ വളർത്തേണ്ട ആവശ്യകത മെത്രപൊലീത്ത തിരിച്ചറിയുന്നു. അതിനായി വെക്കേഷൻ കാലഘട്ടങ്ങളിൽ ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ താമസിപ്പിച്ചു കൊണ്ട് വിശ്വാസ പഠനകേന്ദ്രം ആരംഭി ക്കണം എന്നതാണ് മെത്രപൊലീത്തയുടെ മറ്റൊരു സ്വപ്ന പദ്ധതി.
ആധുനിക കാലഘട്ടത്തിൽ ചിലകുടുംബങ്ങളിലെങ്കിലും വിവാഹ ബന്ധങ്ങളിലുണ്ടാകുന്ന തകർച്ച മെത്രപൊലീത്തയെ അസ്വസ്ഥമാക്കുന്നു. അതിനെ നേരിടുവാനായി സഭാ മക്കളെ ഒരുക്കിയെ മതിയകായുള്ളൂ എന്ന തിരിച്ചറിവാണ് പ്രീ / പോസ്റ്റ് മാരിറ്റൽ കൗൻസിൽങ് സെന്റർ, യുവതീ യുവാക്കൾ ക്കായുള്ള ഒറിയെഷൻ സെന്റർ എന്നിവ പുതുയ ഭദ്രാസന കേന്ദ്രത്തിൽ വിഭാവനം ചെയ്യുന്നുണ്ട്.
അമേരിക്കയിൽ വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിശ്വസികൾക്കു തങ്ങളുടെ ജോലി ഭാരങ്ങളുടെ ടെൻഷനിൽ നിന്നെല്ലാം മാറി സമാധാന അന്തരീക്ഷത്തിൽ നല്ല കാലാവസ്ഥയിൽ ചെറിയ വെക്കേഷനായി ഒരാഴ്ച വരെ താമസിക്കുവാനുള്ള സൗകര്യം ക്രമീകരിക്കുവാൻ പുതിയ ഭദ്രാസന ആസ്ഥാനത് സൗകര്യം ഒരുക്കുവാൻ ആഗ്രഹിക്കുന്നു.
സഭയിലെ അധ്യാധ്മിക സംഘടനകളക്ക് ഒരേ സമയം 100 പേർ വരെ ഉൾപ്പെടുത്തി വിവിധ ക്യാമ്പുകൾ, കോണ്‍ഫ്രൻസുകൾ എന്നിവ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന കേന്ദ്രത്തിൽ വിഭാവനം ചെയ്യുന്നുണ്ട്.
സന്യാസ ജീവിതത്തിൽ താല്പര്യ മുള്ള വൈദീകർക്കയി ഒരു സമ്പൂർണ മൊണാസ്ട്രി, അമേരിക്കയിലെ പ്രത്യേക സാകചാര്യത്തിൽ ആവശ്യമായ വൈദീക പഠന കേന്ദ്രം എന്നിവയും ഭദ്രാസന ത്തിന്റെ ഭാവി പരിപാടികളിൽ ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ വാങ്ങിക്കുന്ന പുതിയ സ്ഥലത്തുള്ള 7175 സ്കയർ ഫീറ്റുള്ള മനോഹരമായ ഇരുനില കെട്ടിട സമുച്ചയം അരമനക്കായി ഉപയോഗിക്കാവുന്നതാണ്. വിപുലമായ ഓഫീസ് , 6 ബെഡ് റൂമുകൾ , ആറ് ബാത്ത് റൂമുകൾ , 8 എയർ കണ്ടിഷനുകൾ, തുടങ്ങി എല്ലാ അത്യാധുനിക സൌകര്യങ്ങളോട് കൂടിയതാണ്. കൂടാതെ 3 ബെഡ് റൂമു കളോട് കൂടിയ മറ്റൊരു ഗസ്റ്റു ഹൌസ്, വലിയ ഹാൾ എന്നിവ അടങ്ങുന്ന മറ്റു 2 കെട്ടിടങ്ങളും ഉള്പ്പെട്ടതാണ്
ഭദ്രാസനത്തിലെ വൈദീകരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്, അതിലൂടെ മാത്രമേ സഭക്ക് വളര്ച്ച സാധ്യമാകയുള്ളു എന്ന തിരച്ചറിഞ്ഞ മെത്രപൊലീത്ത ഭദ്രാസന വിഹിതമായി ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം ഭദ്രാസനത്തിലെ വൈദീകക്ഷേമ പദ്ധതികൾക്കായി മാറ്റിവക്കുവാൻ തയ്യാറാണ് എന്ന മെത്രപൊലീത്തയുടെ പ്രഘ്യാപനം കരഘോഷത്തോടെയാണ് ഭദ്രാസന പൊതുയോഗ അംഗങ്ങൾ സ്വീകരിച്ചത്. കഴിഞ്ഞ കാലങ്ങളിൽ ഈ സഭയുടെ വളര്ച്ചയ്ക്ക് സുധീരമായ നേതൃത്വം നല്കിയ വൈദീകരുടെ സേവനം വിലപ്പെട്ടതാണ്. 25 വർഷം പൂർത്തിയാക്കിയ വൈദീകരെ അനുമോദിചുകൊണ്ട് മെത്രൊപൊലീത്ത ആദരവുകൾ നേർന്നു.
അമേരിക്കയിലെ ഡിട്രോയിറ്റു സെന്റു തോമസ്‌ഓർത്തഡോൿസ് ദേവാലയത്തിൽ കൂടിയ മൂന്നുദിന സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ വൈദീകരും സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങളും ഭദ്രാസന കൌണ്‍സിൽ അംഗങ്ങളും പങ്കെടുത്തു.
1934 ലെ മലങ്കര സഭാഭരണഘടനക്ക് വിധേയമായി ഭദ്രാസനപ്രവർത്തനങ്ങൾക്ക് ഉതകുന്ന ബൈലോ പൊതുയോഗം അംഗീകാരം നല്കി. ഭദ്രാസനത്തിലെ എല്ലാ പള്ളികളും കൊണ്ഗ്രിഗേഷനുകളും അടുത്ത ഭദ്രാസന പൊതുയോഗത്തിന് മുൻപായി മലങ്കരസഭയുടെയും ഭാദ്രസനത്ത്ന്റെയും ഭരണഘടനക്കും ബൈലോക്കും വിധേയമായി രജിസ്ടർ ചെയ്തു എന്നത് ഉറപ്പാക്കണമെന്ന് ഭദ്രാസന മേത്രപോലീത്തായോട് യോഗം ആവശ്യപ്പെട്ടു.
വിളംബര ഘോഷയാത്രയും ഭദ്രാസനദിന ആഘോഷവും പൊതുസമ്മേളനവും ഈ വർഷത്തെ ഭദ്രാസനഅസംബ്ലിക്ക് വർണ്ണ പകിട്ടേകി.
ഭദ്രാസന സെക്രട്ടറി ഫാദർ.ജോയി പൈങ്ങോലിൽ, കൌണ്‍സിൽ അംഗങ്ങളായ ഫാദർ മാത്യൂസ് ജോർജു. ഫാദർ ശ്ലോമോ ഐസക് ജോർജു, മിസ്റ്റർ ചാര്ളി വര്ഘീസ് പടനിലം, മിസ്റ്റർ എൽസണ്‍ സാമുവേൽ , മിസ്റ്റർ ഗീവര്ഗീസ് മിസ്റ്റർ ജൈസണ്‍ വറുഗീസ് എന്നിവർ നേതൃത്വം നല്കി.
ഫാദർ ജോണ്‍സൻ പുഞ്ചകോണം CEO
ഓർത്തഡോൿസ് ടി വി






|