|
ട്വന്റി 20: എന്താണ് സൂപ്പര്‍ ഓവര്‍?

ട്വന്റി 20 എന്ന കുട്ടിക്രിക്കറ്റില്‍ ഇരു ടീമുകളും സ്കോറില്‍ തുല്യത പാലിക്കുമ്പോള്‍ വിജയിയെ തീരുമാനിക്കാനുള്ള ഒരു മാര്‍ഗമാണ് സൂപ്പര്‍ ഓവര്‍. സൂപ്പര്‍ ഓവറില്‍ രണ്ട് ടീമുകള്‍ക്കും അധികമായി ഒരു ഓവര്‍ നല്‍കുന്നു. 11 പേരും ഗ്രണ്ടില്‍ ഇറങ്ങുമെങ്കിലും ഒരു ബൗളര്‍ക്കും 3 ബാറ്റ്സ്മാന്‍മാര്‍ക്കുമേ കളിക്കാനാകു. ആദ്യം ഒരു ഓവര്‍ ബാറ്റ് ചെയ്ത ടീം നേടിയ സ്കോര്‍ രണ്ടാമത്തെ ടീം മറികടന്നാല്‍ രണ്ടാമത്തെ ടിം വിജയിക്കും ബോള്‍ ഔട്ട് എന്ന രീതിക്കു പകരമാണ് 2008 ലാണ് സൂപ്പര്‍ ഓവര്‍ ആദ്യമായി ഉപയോഗിക്കുന്നത്. ആറാം സീസണ്‍ ട്വെന്റി 20യിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് സണ്‍ റൈസേഴ്സ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കീഴടക്കി. ഇരുടീമുകളും നിശ്ചിത 20 ഓവറില്‍ 130 റണ്‍ വീതം സ്‌കോര്‍ ചെയ്‌തതിനാലാണ് സൂപ്പര്‍ ഓവര്‍ രീതി വേണ്ടി വന്നത്. കാമറൂണ്‍ വൈറ്റും തിസാ പെരേരയും ചേര്‍ന്ന് വിനയകുമാര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിന് വേണ്ടി രണ്ട് സിക്‌സറടക്കം 20 റണ്‍ നേടി. ഗെയ്‌ലും കൊഹ്‌ലിയും ചേര്‍ന്ന് ഇറങ്ങിയിട്ടും സ്‌റ്റെയ്നിന്റെ ഓവറില്‍ 15 റണ്ണേ ബാംഗ്ളൂരിനായി നേടാനായുള്ളൂ.
|