പാകിസ്ഥാന്‍ ക്രിക്കറ്റ് അംപയര്‍ ആസാദ് റൗഫിന് ബി.സി.സി.ഐ യുടെ വില‍ക്ക്. 2013 ലെ വാതുവയ്പ്പു കേസുമായി ബന്ധപ്പെട്ടാണ് അഴിമതിവിരുദ്ധ സമിതി അഞ്ചുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. വാതുവയ്പ്പുകാരില്‍നിന്ന് വിലയേറിയ സമ്മാനങ്ങള്‍ സ്വന്തമാക്കിയെന്നും വാതുവയ്പ്പുകാരുമായി സഹകരിച്ചെന്നുമുള്ള ആരോപണത്തെതുടര്‍ന്നാണ് നടപടി. അഴിമതിയും ദുര്‍നടപ്പും കാരണമാണ് വിലക്കെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആരോപണത്തെ തുടര്‍ന്ന് ആസാദ് റൗഫിനോട് ഹാജരാകണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റൗഫ് വിശദീകരണക്കുറിപ്പ് നല്‍കുക മാത്രമാണുണ്ടായത്. നേരത്തേ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് മുംബൈ സ്വദേശിയായ യുവതി റൗഫിനെതിരെ പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here