ഷാര്‍ജ: ഷാര്‍ജ കിങ് ഫൈസല്‍ സ്ട്രീറ്റിന്റെ പ്രധാന ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ പാര്‍ക്കിങ് ഫീസ് നിലവില്‍ വന്നു. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്ന ഷാര്‍ജ കിങ് ഫൈസല്‍ റോഡില്‍ അത്യാവശ്യം പാര്‍ക്കിങ് ചെയ്യേണ്ടവരുടെ ഭാഗങ്ങള്‍ അനധികൃതമായി മറ്റ് വാഹനങ്ങള്‍ കൈവശപ്പെടുത്തുന്നത് നിയന്ത്രിക്കാനാണ് പെയ്ഡ് പാര്‍ക്കിങ് സ്ഥാപിച്ചതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി പബ്ലിക്ക് പാര്‍ക്കിങ് ഡയറക്ടര്‍ അതിഫ് അല്‍ സരൗനി പറഞ്ഞു.

ക്രിസ്റ്റല്‍ പ്ലാസ ടവര്‍ സമീപം മുതല്‍ ഇന്റര്‍സെക്ഷന്‍ ഒമര്‍ അബു റിഷ റോഡ് വരെയാണ് ഫീസ് ഏര്‍പ്പെടുത്തിയത്. ചില വാഹനങ്ങള്‍ മണിക്കൂറുകളോളം നിരുത്തരവാദത്തോടെ ഈ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നത് ഗൗരവപൂര്‍വം നിരീക്ഷിച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനത്തിലെത്തിയതെന്ന് അല്‍ സരൗനി സൂചിപ്പിച്ചു.

5566 എന്ന നമ്പറില്‍ എസ്.എം.എസ്. അയച്ചാല്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് അടയ്ക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here