സംസ്ഥാനത്തെ വിവിധ ജയിലുകളി‌‌ൽ ഇളവുകൾ ഉൾപ്പടെ പതിനാല് വർഷം തടവുശിക്ഷ അനുഭവിച്ച ഇരുനൂറ്റിപതിനഞ്ച് പേരെ ഉപാധികളോടെ വിട്ടയ്ക്കാൻ ശുപാർശ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ, ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രിസഭാ തീരുമാനം ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ദുൽക്കർ സൽമാനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനെ വകവെയ്ക്കാതെയാണ് ജയിലിലെ അന്തേവാസികൾ പ്രിയതാരത്തെ കാണാൻ തടിച്ചുകൂടിയത്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി അന്തേവാസികൾ കാത്തിരുന്ന പ്രഖ്യാപനം നടത്തി ആഭ്യന്തര മന്ത്രി. ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്യർ സ്വീകരിച്ചത്. ആദ്യമായി ജയിലിൽ സന്ദർശനം നടത്താൻ അവസരം ലഭിച്ച അനുഭവമാണ് നടൻ ദുൽഖർ സൽമാൻ പങ്കുവെച്ചത്.

ജയിൽ െഎജി എച്ച് ഗോപകുമാർ, കെ എസ് ശബരീനാഥൻ എംഎൽഎ മുൻമന്ത്രി പന്തളം സുധാകരൻ, ചലച്ചിത്ര താരങ്ങളായ വിനയ് ഫോർട്ട്, വിനായ്ക് തുടങ്ങി നിരവധി പേർ ക്ഷേമ ദിനാഘോഷത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here