ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുനാള്‍ ആഘോഷിക്കുന്നു. ഓശാന ആഘോഷത്തോടെ പാരമ്പര്യപ്രകാരം സഭയുടെ പീഡാനുഭവ വാരാചരണം ആരംഭിക്കും. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു കഴുതപ്പുറത്തു കയറി ജറുസലം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയെയാണ് ഓശാന അനുസ്മരിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ കുരിശുമരണത്തിലേക്കുള്ള ബോധപൂര്‍വമായ കാല്‍വയ്പ്പായിട്ടാണ് സഭ ഇതിനെ കാണുന്നത്. സംസ്ഥാനത്ത് ഇന്ന് വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here