ഫിലാഡെല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളീ അസോസിയേഷനുകളിലൊന്നായ കലാ മലയാളീ അസോസിയേഷന്‍ മിസ് രേഖാ ഫിലിപ്പിനെ ഫോമാ നാഷ്ണല്‍ കമ്മിറ്റിയില്‍ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കലയുടെ ജനറല്‍ സെക്രട്ടറി  എന്ന നിലയില്‍ ശ്രദ്ധേയമായ തലത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് രേഖാ ഫിലിപ്പ്.
പെന്‍സില്‍വാനിയയിലെ മക്‌നീല്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ സയന്റിസ്റ്റ് ആയ രേഖാ ഫിലിപ്പ് അറിയപ്പെടുന്ന നാര്‍ത്തകിയും മികവുറ്റ സംഘാടകയുമാണ്. ഇപ്പോഴത്തെ ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗം കൂടിയായ രേഖാഫിലിപ്പ് ഫോമായുടെ വിവിധങ്ങളായ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനോടൊപ്പം സ്ത്രീശാസ്തീകരണ മേഖലയിലും യുവസംരംഭകരംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നു.
പ്രസിഡന്റ് സണ്ണി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കലാ എക്‌സിക്യൂട്ടീവ് യോഗം രേഖാ ഫിലിപ്പിന് വിജയാശംസകള്‍ നേര്‍ന്നു. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് ജോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here