പഴമ്പാലക്കോട്: കോഴഞ്ചേരി വടക്കേത്ത് വീട്ടില്‍ പരേതനായ മാത്തുണ്ണിയുടെ ഭാര്യ അന്നമ്മ മാത്തുണ്ണി (പെണ്ണമ്മ­ 84) മാര്‍ച്ച് 17 വ്യാഴാഴ്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കവിയൂര്‍ കാതേട്ട് വീട്ടില്‍ പരേതനായ കെ.വി. ചെറിയാന്‍ ഉപദേശിയുടെ മൂത്തമകളാണ് അന്നമ്മ. 1950 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ സുവിശേഷവേലയോടനുബന്ധിച്ച് പിതാവ് ചെല്ലുകയും അമ്പലക്കാല സി.എസ്.ഐ, മേഴക്കോട് മാര്‍തോമ്മ എന്നീ സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. പിതാവിനോടു ചേര്‍ന്ന് സുവിശേഷപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അന്നമ്മ പിന്നീട് പെന്തെക്കോസ്തു വിശ്വാസിയാകുകയും 1980 ല്‍ പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് ചൂലനൂരില്‍ കുടുംബമായി താമസമാകുകയും ചെയ്തു. പഴമ്പാലക്കോട് ഐപിസിയില്‍ ആരാധിച്ചുവന്നിരുന്ന പരേത ആലത്തൂര്‍ ഐപിസി സഭാ സ്ഥാപനത്തിന് ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. തിരുവില്വാമല ഏ.ജി സഭയുടെ നേതൃത്വത്തില്‍ ശവസംസ്കാരശുശ്രൂക്ഷ മാര്‍ച്ച് 19 ശനിയാഴ്ച കൊണ്ടാഴി കായംപൂവ്വം മക്‌പേല സെമിത്തേരിയില്‍ നടന്നു. ഏജി മലയാളം ഡിസ്­ട്രിക്­ട്­ പാസ്റ്റര്‍ തോമസ് ഫിലിപ്പ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പാസ്റ്റര്‍മാരായ ഷിബു നെടുവേലില്‍, സാം ദാനിയേല്‍, ജോസ് വറുഗീസ് വടക്കുംചേരി, സി.ജെ. സാമൂവേല്‍, കെ.യു. ജോയി, ബിജു ഫ്രാന്‍സിസ്, കെ.രാജന്‍, ബോവന്‍, ബ്രദര്‍. വി.ഇ. വറുഗീസ്(മുന്‍ ജൂഡിഷ്യല്‍ മജിസ്ട്രറ്റ്), ബ്രദര്‍ സജി മത്തായി കാതേട്ട് എന്നിവര്‍ അനുശോചിച്ചു. മുന്‍ മന്ത്രി എ.കെ ബാലന്‍, അഡ്വ. ശാന്തകുമാരി(ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പാലക്കാട്), ഫാദര്‍. ഫ്രാന്‍സിസ് അടപ്പൂര്‍(ആലത്തൂര്‍) എന്നിവര്‍ ഭവനം സന്ദര്‍ശിച്ച് അനുശോചിച്ചു.

മക്കള്‍: മറിയാമ്മ, പാസ്റ്റര്‍ വി.എം. ചെറിയാന്‍, അനിയന്‍കുഞ്ഞ്, ഏലിയാമ്മ, ശോശമ്മ, മത്തായി, സാറാമ്മ, പാസ്റ്റര്‍ വി.എം. ജോണ്‍(ഐപിസി, ഓതറ), അന്നമ്മ, എബ്രഹാം, ചിന്നമ്മ.

മരുമക്കള്‍: പാസ്റ്റര്‍ പി.എസ്. ജോര്‍ജ് കൊണ്ടാഴി, മറിയാമ്മ ചെറിയാന്‍, സുജ, തമ്പി, പാസ്റ്റര്‍ ജോണ്‍ തോമസ്, ലാലി, വി.കെ. എബ്രഹാം, റീന, ബെന്നി, ബിന്‍സി, അനീഷ്.

സഹോദരങ്ങള്‍ : കെ.സി.വറുഗീസ്­ഒലവക്കോട്, പരേതനായ പൌലോസ്­പട്ടാഴി, കെ.സി.മത്തായി­കൊണ്ടാഴി, ചിന്നമ്മ­ വാളകം, ലീലാമ്മ­പുന്നവേലി, പാസ്റ്റര്‍ കെ.സി. ജോണ്‍ ഫ്‌ലോറിഡാ(ഐപിസി ജനറല്‍ കൌണ്‍സില്‍ അംഗം),ശാന്തമ്മ­കൊട്ടാരക്ക­ര.

LEAVE A REPLY

Please enter your comment!
Please enter your name here