കോഴിക്കോട് ​നാദാപുരം പാറക്കടവ് സ്വേദേശിയായ യുവാവിനെ രണ്ടു ദിവസമായി കാണാനില്ലെന്നു പരാതി. സൂപ്പ​ർമാർക്കറ്റ് ജീവനക്കാര​ൻ​ കുറുവന്തേരി ആത്തോട്ടക്കണ്ടി വീട്ടി​ൽ​ അബ്ദു​ൽ മുത്തലിബി(26)​നെയാണ്​ തിങ്കളാഴ്ച മുത​ൽ​ കാണാതായത്.

സൂപ്പ​ർ മാർക്കറ്റിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കാ​ൻ​ പോയതായിരുന്നു. ഫൈസലിനെ കാണാനില്ലെന്ന് കാണിച്ച് സ്ഥാപനത്തിന്റെ സ്‌പോ​ൺസർ​ ​പൊലീസിൽ പരാതി ന​ൽ​കി.​ റസിഡന്റ് പെ​ർമിറ്റ് കാ​ർഡും മൊബൈ​ൽ​ ഫോണുമെല്ലാം താമസിക്കുന്ന മുറിയി​ൽവച്ച നിലയിലാണ്. ഭക്ഷണം കഴിക്കാ​ൻ​ പോയി പതിവു സമയം കഴിഞ്ഞും കാണാത്തതിനെത്തുട​ർന്ന് അന്വേഷിച്ചപ്പോഴാണ് ​മുറിയിൽ ഇല്ലെന്നു​ മനസിലായത്.

തുടർന്ന് പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ജോലിയി​ൽ​ നന്നായി ശ്രദ്ധിച്ചിരുന്ന മുത്തലിബിന് ഇവിടെ അധികം സുഹൃത്തുക്കളോ ബന്ധുക്കളോ ​ഇല്ലെന്നും ഫോ​ൺ​ ഉപയോഗിക്കുക അപൂ​ർവമാ​യിരുന്നുവെന്നും​ സഹപ്രവ​ർത്തകർ പറഞ്ഞു. മുത്തലിബിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കി​ൽ​ 55325132​/44680677 നമ്പ​രിൽ വിളി​ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here