ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സാസ് ചാപ്റ്റർ 2016–2017 വർഷത്തെ പ്രവർത്തനോദ്ഘാടനം ഡാലസ് ഫോർട്ട് വർത്തിലെ സാമൂഹ്യ– സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തിൽ നാഷണൽ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട് നിർവ്വഹിച്ചു. ഏപ്രിൽ 7 വ്യാഴം ചാപ്റ്റർ പ്രസിഡന്റ് ബിജിലി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനത്തിൽ കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിഡ് ചിറമ്മേൽ മുഖ്യതിഥിയായിരുന്നു.

ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ വൈകിട്ട് കൃത്യം 7 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് ടി. സി. ചാക്കോ സ്വാഗതം ആശംസിച്ചു. സിജു ജോർജ് (ട്രഷറർ) മുഖ്യാതിഥിയായും സംഘടനാ ഭാരവാഹികളേയും സദസിന് പരിചയപ്പെടുത്തി. പത്ത് വർഷം മുമ്പ് ചാപ്റ്ററിന്റെ രൂപീകരണം മുതൽ നാളിതുവരെ നടത്തിയ സംഘടനാ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം പ്രസിഡന്റ് ബിജിലി ജോർജ് അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു.ipcna-011.JPG.image.784.410

ദൃശ്യ– അച്ചടി മാധ്യമ രംഗത്ത് നോർത്ത് ടെക്സാസ് ചാപ്റ്റർ കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിയ നിസ്വാർത്ഥ സേവനങ്ങളെ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട് ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും ആസംസിക്കുകയും ചെയ്തു. തുടർന്ന ഭദ്രദീപം കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ– സാംസ്കാരിക സംഘടനകളും വ്യക്തികളും ചെയ്യുന്ന ജനോപ കാരക്ഷേമ പ്രവർത്തനങ്ങൾ മറ്റുളളവർക്ക് പ്രചോദനം നൽകത്തക്ക വിധം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രവർത്തകർ പ്രത്യേകം അനുമോദനം അർഹിക്കുന്നുവെന്നും ആത്മാർത്ഥമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിച്ച ഫാ. ഡേവിഡ് ചിറമ്മേൽ അഭ്യർത്ഥിച്ചു.

ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പി. പി. ചെറിയാനൻ (നാഷണൽ ജോ. സെക്രട്ടറി), റവ. ഫാ. രാജു ഡാനിയേൽ (ഡാലസ് എക്യൂമിനിക്കൽ പ്രസിഡന്റ്) ജോസ് ഓച്ചാലിൽ (ലാന പ്രസിഡന്റ്), റോയ് കൊടുവത്ത് (കേരള അസോസിയേഷൻ ഓഫ് ഡാലസ്), ഫിലിപ്പ് തോമസ് (വേൾഡ് മലയാളി റീജിയണൽ ചെയർമാൻ) ബോബൻ കൊടുവത്ത് (ഇന്ത്യ – കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ, പ്രസിഡന്റ്), രാജു തരകൻ (ഹെറാൾഡ് എക്സ്പ്രസ് ചീഫ് എഡിറ്റർ) ഏബ്രഹാം തെക്കേമുറി (ഫൗണ്ടിങ് ചാപ്റ്റർ പ്രസിഡന്റ്), ഏബ്രഹാം തോമസ്, സണ്ണി മാളിയേക്കൽ, ജോസ് പ്ലാക്കാട്ട് (മുൻ ചാപ്റ്റർ പ്രസിഡന്റുമാർ), രാജൻ മേപ്പുറത്ത് (പ്രവാസി മലയാളി ഫെഡറേഷൻ) തുടങ്ങിയ നിരവധി പേർ പ്രസംഗിച്ചു. അലക്സ് അലക്സാണ്ടർ, ഏലിയാസ് മാർക്കോസ്, രാജൻ ഐസക്ക്, ബെന്നി ജോൺ, രവി എടത്വ, ഏബ്രഹാം മേപ്പുറത്ത്, അനിൽ മാത്യു തുടങ്ങിയവർ തുടർന്ന് നടന്ന ചർച്ചയിൽ സജീവമായി പങ്കെടുത്തു.

ഐപിസിഎൻഎം നോർത്ത് ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി മാർട്ടിൻ ജോസഫ് വിങ്ങോലിൽ, പ്രവർത്തി ദിവസമായിട്ടും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് വിജയപ്പിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി. കൃത്യസമയത്ത് (7 മണിക്ക്) യോഗ നടപടികൾ ആരംഭിച്ചു. നിശ്ചിത സമയത്തിനുളളിൽ (9 മണിക്ക്) അവസാനിപ്പിക്കുന്നതിന് സഹകരിച്ച നേതാക്കൾ ഉൾപ്പെടെ എല്ലാവരേയും സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നോർത്ത് ടെക്സാസ്ചാപ്റ്റർ ഡിന്നറും ഒരുക്കിയിരുന്നുipcna-01.JPG.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here