തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ഇവയാണ്

* വിവിധ വികസന പ്രോജക്ടുകളിലൂടെ അടുത്ത 5 വർഷംകൊണ്ട് 15 ലക്ഷം യുവതീയുവാക്കൾക്ക് ജോലി നൽകും.
* നഗരഗ്രാമ പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കും.
* എല്ലാ ഭവനരഹിതർക്കും പാർപ്പിടസൗകര്യം ലഭ്യമാക്കും.
* സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക സംവിധാനം.
* ഭക്ഷ്യവസ്തുക്കളുടെയും മറ്റു അത്യാവശ്യ സാധനങ്ങളുടെയും വില നിലവാരം പിടിച്ചുനിർത്തും.
* സബ്‌സിഡി നൽകി ജൈവകൃഷി വ്യാപിപ്പിക്കും.
* മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുവാൻ എല്ലാ ഗ്രാമങ്ങളിലും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ ആരംഭിക്കും.
* കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ഫാർമേഴ്‌സ് റിഡ്രെസൽ വെൽഫയർ അദാലത്ത് ബോർഡ് എല്ലാ തലങ്ങളിലും രൂപീകരി ക്കും.
* കൃഷിക്കാർക്ക് പലിശരഹിത വായ്പ ലഭ്യമാക്കും.
* ഹൈടെക് കൃഷിയിലൂടെ കാർഷികോൽപ്പാദനവും ഉൽപ്പാദനക്ഷമ തയും ഇരട്ടിയാക്കും.
* ജൈവമാലിന്യങ്ങൾ ജൈവവളമാക്കാനുള്ള ബ്രഹത്പദ്ധതി രൂപീകരിക്കും.
* റബർകർഷകർക്കും ഏലകൃഷിക്കാർക്കും ആശ്വാസമായി റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി.
* റബർ സംസ്‌കരണ വ്യവസായങ്ങൾ ആരംഭിക്കും.
* തീരദേശ മലയോരവികസനത്തിന് സമഗ്രപദ്ധതികൾ.
* വിഴിഞ്ഞം ഉൾപ്പെടെയുള്ള വികസനപദ്ധതികൾ മൂലം തൊഴിലും
ഭൂമിയും നഷ്ടപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കും.
* ബി.പി.എൽ.കാർ, വിധവകൾ, മൂന്നാം ലിംഗക്കാർ, അനാഥർ, എയ്ഡ്‌സ് രോഗികൾ എന്നിവരെ സഹായിക്കാൻ വിവിധ പദ്ധതികൾ.
* എ.പി.എൽ.കാർക്ക് എട്ടു രൂപയ്ക്ക് മുകളിൽ നൽകിവരുന്ന അരി ഏഴു രൂപയ്ക്ക് നൽകും.
* മാറാരോഗം പിടിപെട്ടവർക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകുകയും പ്രത്യേക പെൻഷൻ അനുവദിക്കുകയും രോഗവിമുക്തരായവർക്കു പ്രത്യേക പുനരധിവാസ പദ്ധതി ആരംഭിക്കുകയും
ചെയ്യും.
* തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ഇൻഷുറൻസ്.
* കേരളത്തെ തരിശുഭൂമിരഹിത സംസ്ഥാനമാക്കും.
* ബി.പി.എൽ.വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിയുള്ളവർക്ക് സൗജന്യമായി മൂന്നുചക്രവാഹനം, ഇൻഷുറൻസ്, വീട് എന്നിവ നൽകും.
* യുവസംരംഭകർക്കായി എല്ലാ ജില്ലകളിലും സ്റ്റാർട്ടപ് വില്ലേജുകൾ.
* മടങ്ങിവരുന്ന നിരാലംബരായ പ്രവാസികൾക്ക് പെൻഷൻ. പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ എയർകേരള എക്‌സ്പ്രസ്
യാഥാർത്ഥ്യമാക്കും.
* എല്ലാ ഗ്രാമപഞ്ചായത്തിലും നാലു ഹെക്ടർവരെ ഭൂമി ഏറ്റെടുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ആരംഭിക്കും.
* മാനേജ്‌മെന്റിൽ തൊഴിലാളികൾക്ക് പങ്കാളിത്തം: തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സർക്കാർ വാണിജ്യകേന്ദ്രങ്ങൾ ആരംഭിക്കും.
* കൈത്തറികയർ വ്യവസായം വൈവിധ്യവൽക്കരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യും.
* ഐ.ടി.കയറ്റുമതി 15000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയായി ഉയർത്തും.
* യുവസംരംഭകർക്ക് 20 ലക്ഷം രൂപ പലിശരഹിത വായ്പ.
* തിരുവനന്തപുരംകാസർഗോഡ് ജലപാത, ദേശീയ ജലപാത എന്നിവ പ്രവർത്തനസജ്ജമാക്കും.
* കേരളത്തിന്റെ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ചരക്കു ഗതാഗത സർവീസുകൾ പുനരാരംഭിക്കും.
* പൂവാറിൽ അന്താരാഷ്ട്ര ആഴക്കടൽ കപ്പൽ നിർമാണസജ്ജമാക്കും.
* ശബരിമല, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയുൾപ്പെടെ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംഘടിപ്പിക്കും.
* ലക്ഷംവീട് പദ്ധതിയിലെ വീടുകളെല്ലാം പുതുക്കിപ്പണിയും.
* ഭൂരഹിതർക്കെല്ലാം 3 സെന്റ് ഭൂമി സൗജന്യം.
* തലസ്ഥാന നഗരത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല മെട്രോപൊളിറ്റൻ റീജിയണൽ കൗൺസിൽ.
* വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ സ്മാർട്ട് സിറ്റി, ട്രിവാൻഡ്രം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ, ട്രിവാൻഡ്രം ചെങ്ങന്നൂർ സബർബൻ റെയിൽവേ എന്നി
ങ്ങനെ യു.ഡി.എഫ് സർക്കാർ ആരംഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും.
* ജീവിതനൈപുണീവിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകും.
* മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കും.
* സ്ത്രീസംരംഭകർക്കു വേണ്ടി ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും.
* ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകൾ എല്ലാ പൊതുസ്ഥലങ്ങളിലും ഏർപ്പെടുത്തും.
* പി.പി.പി മോഡലിൻ, തീർത്ഥാടകടൂറിസം, ഫെസ്റ്റിവൽ ടൂറിസം, മെഡിക്കൽ ടൂറിസം, വിദ്യാഭ്യാസ ടൂറിസം എന്നിവ വികസിപ്പിക്കും.
* അടുത്ത 5 വർഷംകൊണ്ട് ഈ മേഖലയിൽ 5 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
* വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസും ക്യാൻസർ രോഗികൾക്ക് സൗജന്യനിരക്കിൽ മരുന്നുകളും നൽകും.
* എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരും. 2020 ഓടെ എല്ലാവർക്കും ആരോഗ്യരക്ഷ ഉറപ്പുവരുത്തും.
* മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
* ലാഭകരമല്ലാത്ത സ്‌കൂളുകൾ നവീകരിക്കാനും നിലനിർത്താനും സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കും.
* ശാസ്ത്ര അവബോധം നൽകാൻ എല്ലാ താലൂക്കുകളിലും എഫ്.എം റേഡിയോ നിലയങ്ങൾ ആരംഭിക്കും.
* ശ്രേഷ്ഠഭാഷയെ ശാസ്ത്രഭാഷയാക്കി മാറ്റി വികസിപ്പിക്കും.
* എല്ലാ ഗ്രാമപഞ്ചായത്തുകളിലും മിനിസ്റ്റേഡിയങ്ങൾ ആരംഭിക്കും.
* സർക്കാർ സർവീസിലെ അഴിമതിയും കൈക്കൂലിയും കർശനമായി നിയന്ത്രിക്കും.
* ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഉറപ്പു വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here