ടൊറോന്റോ : കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്‌. പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ജോൺ തോമസ്‌ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ടു. തോമസ്‌ കെ തോമസ്‌  (സീറോ-മലബാർ കാത്തലിക് ) സെക്രട്ടറിയായും മാറ്റ് മാത്യൂസ് (സെന്റ്‌. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്) ട്രഷറാറായും തുടരും.

ജോസഫ് പുന്നശ്ശേരിൽ (സെന്റ്‌. പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ), മാത്യു കുതിരവട്ടം (മലങ്കര കാത്തലിക് ) എന്നിവർ ഇവന്റ് കോർഡിനേറ്റർ മാരായും തെരഞ്ഞെടുക്കപ്പെട്ടു.

ടൊറോന്റോ സി .എസ് .ഐ ചർച്ചിൽ നടന്ന കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അലക്സാണ്ടർ ജോൺ, സുജിത്ത് അബ്രാഹം, സന്തോഷ്‌ സാക്ക് കോശി, ബിനോയി വർഗീസ്‌ , ജിജോ മാത്യു, എന്നിവരടങ്ങുന്ന ഒരു കോർകമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. സോണി തോമസ്‌ വെബ്‌ മാസ്റ്റർ ആയും തെരഞ്ഞെടുക്കപ്പെട്ടു. റവ.ബ്ലെസ്സൻ വർഗീസ്‌ , സുജിത്ത് പാഴൂർ , ദാനിയേൽ തോമസ്‌ എന്നിവരുടെ നേതൃത്വത്തിൽ ഒരു ചർച്ച് കൊയറിനും രൂപം കൊടുത്തു . ഈ വർഷത്തെ സെന്റ്‌ തോമസ്‌ ഡേ ജൂലൈ 16 നും , ക്രിസ്മസ് നവംബർ 19 നും നടത്താൻ യോഗം തീരുമാനിച്ചു.

ടൊറോന്റോ സി .എസ് .ഐ ചർച്ച് വികാരി റവ. ജോർജ് ജേക്കബ്‌ സ്വാഗതവും തോമസ്‌ തോമസ്‌ കൃതജ്ഞതയും പറഞ്ഞു.

ജയിസൺ മാത്യു

Ecumenical2016ecumenical2016pic

LEAVE A REPLY

Please enter your comment!
Please enter your name here