ബോസ്റ്റൺ ∙ സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവക വികാരി ഫാ. പുന്നൂസ് കല്ലംപറമ്പിലിന്റെ സഹോദരനും ബോസ്റ്റൺ ക്നാനായ ഇടവകയുടെ വൈസ് പ്രസിഡന്റുമായിരുന്ന സണ്ണി കല്ലംപറമ്പിൽ ഏബ്രഹാം അമേരിക്കയിൽ നിര്യാതനായി. സംസ്കാരം മേയ് എട്ടിന് വൈകിട്ട് നാലിന് റാന്നി മന്ദമാരുതി സെന്റ് തോമസ് കുരിശുപളളിയിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.

വിവിധ സാമൂഹ–സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്ന സണ്ണി ഏബ്രഹാം (72) ബോസ്റ്റണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്നു. ക്നാനായ യുവജന സമാജം, മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ക്നാനായ അസോസിയേഷൻ, മഞ്ഞിനിക്കര തീർത്ഥാടക സംഘം, റാന്നി ലയൺസ് ക്ലബ്, കേരള അസോസിയേഷൻ ഓഫ് ന്യു ഇംഗ്ലണ്ട് തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചു.

ബോസ്റ്റണിൽ നടന്ന മരണാനന്തര ശുശ്രൂഷകൾക്ക് അയൂബ് മാർ സിൽവാനിയോസ്, ആർച്ച് ബിഷപ്പ് യൽദോ മാർ തീത്തോസ് എന്നിവർ കാർമികത്വം വഹിച്ചു.

വാർത്ത ∙ റോയ് വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here