ന്യൂമെക്ലിക്കൊ : ന്യൂമെക്‌സിക്കോയില്‍ ഇന്ന് വൈകീട്ട് നടന്ന ട്രംബിന്റെ തിരഞ്ഞെടുപ്പു റാലിക്കെതിരെ പ്രതിഷേധ അണപൊട്ടിയൊഴികയപ്പോള്‍, പ്രതിഷേധക്കാരെ വിരട്ടിയോടിക്കുന്നതിന് പോലീസിന് സ്‌മോക്ക് ബോംബ് പ്രയോഗിച്ചു റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കല്ലേറു നടത്തുകയും അക്രമാസക്തമാവുകയും ചെയ്തു.

ഇന്ന് വൈകീട്ട് 7.30ന് ആയിരക്കണക്കിന് ട്രംബ് അനുകൂലികള്‍ ന്യൂമെക്‌സിന്‍ സിറ്റി കണ്‍വന്‍ഷന്‍ സെന്ററിനു മുമ്പില്‍ പ്രകടനമായി എത്തിചേരുകയും നൂറുകണക്കിന് പ്രതിഷേധക്കാര്‍ ട്രംമ്പിനെതിരെ മുദ്രാവാക്യം വിളിച്ചു. അണിനിരക്കുകയും ചെയ്തതാണ് പ്രകോപനം സൃഷ്ടിച്ചത്.

തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗിച്ചു അറസ്റ്റു ചെയ്ത് നീക്കി. രാത്രി 10.30ന് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ട്രംബിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിനും പ്രതിഷേധക്കാര്‍ ശ്രമിച്ചതായി പോലീസ് പറയുന്നു.

ബഹളത്തിനിടയില്‍ പെപ്പര്‍ സ്േ്രപ പ്രയോഗവും വെടിയൊച്ചയും കേട്ടതായി ദൃക്ക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും പോലീസ് വാര്‍ത്ത സ്ഥിതീകരിച്ചിട്ടില്ല.

പി.പി.ചെറിയാന്‍

image

LEAVE A REPLY

Please enter your comment!
Please enter your name here