ഹോളിവുഡ് ആക്ഷന്‍ ഹീറോ വിന് ഡീസലിനൊപ്പം ഗ്ലാമറസായി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. ഹോളിവുഡ് ചിത്രം ത്രിബിള്‍ എക്സ് ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍കേജിലാണ് വിന് ഡീസലിന്റെ നായികയായി ദീപികയെത്തുന്നത്. വിന് ഡീസല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപികയോടൊപ്പമുള്ള പുതിയ ചിത്രം പുറത്തു വിട്ടത്.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ത്രിബിള്‍ എക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച ആക്ഷന്‍ താരമാണ് വിന് ഡീസല്‍. ഹോളിവുഡില്‍ ഏറെ ആരാധകരുള്ള ത്രിബിള്‍ എക്സ് സീരിയസിന്റെ ഈ പതിപ്പ് സംവിധാനം ചെയ്യുന്നത് ഡിജെ കാറുസൊ ആണ്. ചിത്രത്തില്‍ സാന്‍ഡര്‍ കേജ് എന്ന വിന് ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറിനയായാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി എത്തുന്നത്.
ഹോളിവുഡ് ആക്ഷന്‍ രാജാക്കന്മാരായ ടോണി ജാ, ജെറ്റ്ലി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി ദീപിക നന്നായി അധ്വാനിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.