കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഒളിഞ്ഞിരുന്ന് കഞ്ചാവ് പുക വലിച്ച് അര്‍മാദിക്കുന്ന യുവാക്കളുണ്ട്. കഞ്ചാവ് ചെടി വളര്‍ത്തി, വില്‍പ്പന നടത്തി ജയിലിലായവരും ഉണ്ട്. എന്നാല്‍ കഞ്ചാവിനെ, അതിന്റെ പുകയെ എങ്ങനെ കലാസൃഷ്ടിയാക്കാമെന്ന് ചിന്തിക്കുന്നയാളാണ് ടോണി ഗ്രീന്‍ഹാന്‍ഡ്.

ജോയിന്റ് തയ്യാറാക്കലാണ് ടോണിയുടെ പ്രധാന ജോലി. ടോണിക്ക് പ്രൊഫഷന്‍ മാത്രമല്ല, വിനോദം കൂടിയാണ്. അമേരിക്കയിലെ അല്‍ബേനി സ്വദേശി ടോണി കലാപരമായാണ് ജോയിന്റ് നിര്‍മ്മിക്കുന്നത്. പല രൂപത്തിലും വലിപ്പത്തിലും, നിറങ്ങളിലുമുള്ള ജോയിന്റുകള്‍ ടോണി തയ്യാറാക്കും.

കഞ്ചാവിന്റെ കതിരെടുത്ത് പൊടിച്ച് ചെറിയ തരികളാക്കും. പണ്ട് കാലങ്ങളില്‍ സിഗരറ്റിലും ബീഡിയിലുമൊക്കെയാണ് ജോയിന്റ് തയ്യാറാക്കിയിരുന്നത്. ബീഡി തുറന്ന് അതില്‍നിന്നും കുറച്ച് പുകയിലപ്പൊടിയെടുത്തിട്ട് രണ്ടും കലര്‍ത്തും. ഇത് ബീഡിയിലിട്ട് ചുരുട്ടിയാണ് ജോയിന്റ് ഉണ്ടാക്കുക. പില്‍ക്കാലത്ത് റിസ്ല പേപ്പറിലും ചിലത്തിലുമൊക്കെയായി വലി തുടങ്ങി.


ടോണി ജോയിന്റ് ഉണ്ടാക്കിയാല്‍ കൗതുകകരമാണ്. മയില്‍, എകെ 47 തോക്ക്, പിസ, ഗ്രനേഡ് തുടങ്ങിയ രൂപങ്ങളില്‍ ജോയിന്റ് ടോണി തയ്യാറാക്കിയിട്ടുണ്ട്. പോക്കിമോന്‍ കളി ഹരമായപ്പോള്‍ പിക്കാച്ചുവിന്റെ മാതൃകയിലും ടോണി ജോയിന്റ് ഉണ്ടാക്കി.