തിരുവനന്തപുരം: ബാര്‍കോഴ ആരോപണമൊക്കെ അവിടെ നില്‍ക്കട്ടെ. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണയെന്ന ഒരൊറ്റ ലക്ഷ്യവുമായി കെ.എം.മാണിയെ ഒപ്പം കൂട്ടാന്‍ സിപിഎം നീക്കം. മാണിയോട് പ്രശ്‌നാധിഷ്ഠിത സഹകരണമാകാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് കേരള കോണ്‍ഗ്രസ് ക്യാമ്പില്‍ പുതുജീവനായിരിക്കുകയാണ്. മാണിയെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്നും എന്‍ഡിഎയ്‌ക്കൊപ്പം പോയാല്‍ ബിഡിജെഎസിന്റെ ഗതിയായിരിക്കും മാണിക്കെന്നും അദ്ദേഹം പറയുന്നത് വരാനിരിക്കുന്ന ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ്.

മാണിയുമായുള്ള ബന്ധം സംബന്ധിച്ച നിലപാട് കോടിയേരി വിശദീകരിക്കുന്നത് ഇങ്ങനെ: കെ.എം മാണി യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുകയാണ്. മാണി യുഡിഎഫിന്റെ ജീര്‍ണതില്‍ നിന്ന് പുറത്തുവരണം. കേരളാ കോണ്‍ഗ്രസ് നേരത്തെ യുഡിഎഫ് വിടേണ്ടതായിരുന്നു. യുഡിഎഫിലെ മറ്റു കക്ഷികളും മാണിയുടെ വഴി സ്വീകരിക്കും. കേരളാ കോണ്‍ഗ്രസിനെ വര്‍ഗീയ കക്ഷിയായി മാറ്റനിര്‍ത്താനല്ല തങ്ങള്‍ ശ്രമിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ പ്രശ്‌നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു. മാണി സ്വീകരിക്കുന്ന നിലപാട് നോക്കിയായിരിക്കും സഹകരണം. അതിനര്‍ഥം ഉടന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുമെന്നല്ല. എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍.ഡി.എഫ് ഇതിനെ കാണുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
ഈ സാഹചര്യം മുതലെടുക്കാന്‍ എന്‍ഡിഎയെ അനുവദിക്കില്ല. ആര്‍എസ്എസ് അതിനുള്ള നീക്കം നടത്തുന്നുണ്ട്.

ബി.ജെ.പിയോട് യോജിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയല്ല. കേരള കോണ്‍ഗ്രസും സി.പി.എമ്മും യോജിക്കകുയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കില്‍ മാണിക്കും പങ്കുചേരാം. യുഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴും മാണിയുമായി സഹകരിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. ബാര്‍കോഴ കേസില്‍ നിസ്പക്ഷമായ അന്വേഷണമായിരിക്കും നടക്കുക. മാണിക്കായി അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here