getNewsIm778ages.php

 

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, അമേരിക്കയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കഴിവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോഷര്‍ഷിപ്പ്‌ നല്‍കിവരുന്നു.

ഈ വര്‍ഷം മുതല്‍ അമേരിക്കയിലും കെ.എച്ച്‌.എന്‍.എ അംഗങ്ങളുടെ കുട്ടികള്‍ക്ക്‌ അവരുടെ ACT/SAT മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈവര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനിച്ചു. സ്‌കോളര്‍ഷിപ്പ്‌ ഫണ്ടിലേക്ക്‌ തുക അദ്ദേഹം നല്‍കുകയും ചെയ്‌തു.

സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹാകുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ മൂന്നാം തീയതിക്കുമുമ്പായി സ്‌കോളര്‍ഷിപ്പ്‌ ചെയര്‍മാന്‍ ഷിബു ദിവാകരന്‌ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ നമ്പരും, എസ്‌.എ.ടി/എ.സി.ടി മാര്‍ക്കിന്റെ കോപ്പിയും shibu_@hotmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കാന്‍ താത്‌പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 845 399 8446 എന്ന നമ്പരില്‍ ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here