വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് നാലു പേര്‍ മരിച്ചു. ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് മാളിലാണ് വെടിവയ്പ് ഉണ്ടായത്.
ആക്രമണ ശേഷം ആയുധധാരി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് വെടിവെപ്പ് ഉണ്ടായത്. മാളിലെത്തിയ തോക്കുധാരി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി വാഷിങ്ടണ്‍ സ്‌റ്റേറ്റ് പട്രോള്‍ മാര്‍ക് ഫ്രാന്‍സിസ് അറിയിച്ചു. അജ്ഞാതനായ അക്രമി പൊലീസ് വരുന്നതിന് മുമ്പ് രക്ഷപ്പട്ടതായും ഒരാളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി.വെടിയൊച്ച കേട്ടതോടെ മാളിലെത്തിയവര്‍ വിവിധയിടങ്ങളില്‍ ഒളിച്ചു. മാള്‍ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. അക്രമിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here