ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. ലോക പോലീസുകാരന്‍ എന്ന് ലോകം വിളിക്കുന്ന അമേരിക്കയുടെ അമരത്തേക്ക് ആരായിരിക്കും എത്തുകയെന്നത് പ്രവചിക്കുന്നതിനപ്പുറമാണ്. അമേരിക്കന്‍ ജനതയോടൊപ്പം ലോകജനതയും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നതിന്‍റെ തെളിവാണ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് അമേരിക്കന്‍ ജനതയോടൊപ്പം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ വീക്ഷിച്ചത്.

സോവ്യറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ അമേരിക്ക ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി തീരുകയുണ്ടായി. അതിനെ തകര്‍ക്കാന്‍ ചൈന രംഗത്തുണ്ടെങ്കിലും അമേരിക്കയുടെ ശക്തിക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. അങ്ങനെ അമേരിക്ക സാമ്പത്തിക സൈനീക ശക്തിയായി ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്നും നില്‍ക്കുന്നു. ലോകത്ത് എവിടെ പ്രശ്നങ്ങളുണ്ടായാലും അതിനു പരിഹാരമേകുന്ന ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന ഏക രാഷ്ട്രവും ശക്തിയും ഇന്ന് അമേരിക്കയല്ലാതെ വേറൊന്നില്ലയെന്നു തന്നെ പറയാം.

ഇതൊക്കെ കൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്‍റിന് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ അതുല്യ സ്ഥാനമാണുള്ളത്. ഇത്രയും ശക്തനായ ഒരു ഭരണാധികാരി മറ്റൊരിടത്തും ഇല്ലയെന്നു തന്നെ പറയാം. അതു തന്നെയാണ് ഈ സ്ഥാനത്തേക്കുള്ള മത്സരം ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്നതും വാര്‍ ത്താപ്രാധാന്യം കല്‍പിക്കുന്ന തും. ഇക്കുറി അതിനല്പം കൂടി വീര്യം കൂടിയെന്നു തന്നെ പറയാം. കാരണം സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകതകൊണ്ടുതന്നെ. അമേരിക്കയിലെ എണ്ണപ്പെട്ട വ്യ വസായികളില്‍ ഒരാളായ ഡൊണാള്‍ഡ് ട്രംപാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നിരിക്കുന്നത്. അമേരിക്കയുടെ മുന്‍ പ്രഥമ വനിത ഹിലാരി ക്ലിന്‍റനാണ് ഡെമോക്രാറ്റിക്കിന്‍റെ സ്ഥാനാര്‍ത്ഥി. അതുമാത്രമല്ല അമേരിക്കന്‍ പ്രസിഡന്‍റ് തിര ഞ്ഞെടുപ്പില്‍ വീണ്ടും ഒരു വനിത സ്ഥാനാര്‍ത്ഥിയായി രംഗത്തു വരുന്നുയെന്നതും ഈ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയാണ്.

ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നാല്‍ ഹിലാരിക്കവകാശപ്പെടാന്‍ ഒട്ടേറെ വിശേഷണ ങ്ങളുണ്ട്. ആദ്യമായി അമേരിക്കയുടെ അമരത്തെത്തുന്ന വനിത. ആദ്യമായി പ്രഥമ വനിതയായിരുന്ന വ്യക്തി അമേരിക്കന്‍ പ്രസിഡന്‍റാകുന്നത്, ദമ്പതികള്‍ പ്ര സിഡന്‍റാകുന്നത് തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് ഹിലാരി ജയിച്ചുവന്നാല്‍.

ഇന്ത്യയിലും കാനഡയിലും ഇംഗ്ലണ്ടിലുമൊക്കെ വനിതകള്‍ ഭരണത്തിന്‍റെ ചുക്കാ ന്‍ പിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നിട്ടും അമേരിക്കയ്ക്ക് അത് എന്തുകൊണ്ട് കഴിയുന്നില്ലയെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഹിലാരിയുടെ രംഗപ്രവേശം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമേരിക്കയുടെ മേല്‍ അത് വിരല്‍ചൂണ്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നു പറയാം. സ്ത്രീ സമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കുകയും അവകാശപ്പെടുകയും ചെയ്യുന്ന അമേരിക്കയുടെ അമരത്തേക്ക് ഒരു അംഗനയെത്താതെന്തുകൊണ്ട് എന്ന് ലോകം ചോദിക്കുമ്പോള്‍ അ തിനു വ്യക്തമായ മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് മാറി ഒരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അതിന് മറുപടി കൊടുത്തുകഴിഞ്ഞു. ഇനിയും അത് പ്രാവര്‍ത്തികമാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. മറ്റു രാജ്യങ്ങളെപ്പോലെ തങ്ങളുടെ രാജ്യത്തിന്‍റെ അമരത്തും ഒരു സ്ത്രീവരണമെന്ന് ജനംചിന്തിച്ചാല്‍ ഹിലാരിയുടെ വിജയംഅ നായാസേനയാകുമെന്നതിന് യാതൊരു സംശയവുമില്ല.

ഒബാമ അമേരിക്കയുടെ പ്രസിഡന്‍റാക്കിയപോലെ, നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആധുനിക ലോകത്തിന്‍റെ വക്താക്കളായിട്ടും, അടിമത്വ വ്യവസ്ഥിതിയില്ലാതായിട്ടും ആഫ്രിക്കന്‍ അമേരിക്കന്‍ വംശ ക്കാര്‍ എന്തുകൊണ്ട് അമേരിക്കയുടെ അമരത്തേക്ക് വരുന്നില്ലായെന്ന ചോദ്യം ഒബാമയെ അമേരിക്കയുടെ പ്രസിഡന്‍റാക്കി. ഒരു മാറ്റം വേണമെന്ന ചിന്ത ജനങ്ങളിലുണ്ടായി. മാര്‍ട്ടില്‍ ലൂദര്‍കിംഗിന്‍റെ സ്വപ്നം എന്തുകൊണ്ട് സാക്ഷാത്ക്കരിക്കുന്നില്ലയെന്ന ചിന്ത അമേരിക്കന്‍ ജനതയുടെ ഉള്ളില്‍ അലടിച്ചപ്പോള്‍ ഒബാമ അമേരിക്കയുടെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്‍റായി. തങ്ങളില്‍ നിന്ന് ഒരാള്‍ അമേരിക്കയുടെ പ്രസിഡന്‍റാകണമെന്ന ചിന്ത ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ ഉള്ളില്‍ ശക്തമായ പ്രേരണയുണ്ടാക്കിയപ്പോള്‍ ഒബാമയുടെ വിജയം അ നായാസേന ആയെന്നു പറയാം. ഒബാമയ്ക്കൊപ്പം പ്രൈമറിയില്‍ ഡെമോക്രാറ്റിക് പാനലില്‍ ഹിലാരിയുണ്ടായിരുന്നു. ഒരു വനിതയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശക്കാരനും പ്രൈമറിയില്‍ രംഗത്തു വന്നപ്പോള്‍ ജനത്തിനു മുന്നില്‍ ഒരു ചോദ്യമുണ്ടായി ഇവരില്‍ ആരെയാണ് നിങ്ങള്‍ക്ക് പ്രസിഡന്‍റായി വേണ്ടത്. ഒരു മാറ്റം വനിതയില്‍ക്കൂടി വേണോ അതോ ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയില്‍ക്കൂടി വേണോ എന്നതിന് അവര്‍ രണ്ടാമത്ത്തെ തിരഞ്ഞെടുത്തു. എന്തുകൊണ്ടും അത് ഉചിതമായതെന്ന് അന്ന് വിലയിരുത്തപ്പെട്ടു. അടിമകളായിരുന്ന സമൂഹം അധികാര ത്തില്‍ എത്തിയതിനുശേഷം മതി മറ്റൊരു മാറ്റം എന്നു തന്നെയായിരുന്നു അതിന്‍റെ പിന്നിലെ സത്യം. ഇവിടെ ഒരു മാറ്റം വന്നുകഴിഞ്ഞു. ഇനിയും മറ്റൊരു മാറ്റം കൂടി വരേണ്ടതുണ്ടോ. അത് തീരുമാനിക്കേണ്ടത് അമേരിക്കന്‍ ജനതയാണ്. നവംബറില്‍ ആ തീരുമാനം അറിയാം.

ഒബാമ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ അദ്ദേഹം പ്രതിനിദാനം ചെയ്യുന്ന സമൂഹ ത്തിന് ആവേശം വളരെയധികമായിരുന്നു. അതില്‍ അവര്‍ പാര്‍ട്ടി പോലും മറന്ന് പ്രവര്‍ത്തിച്ചു. റിപ്പബ്ലിക്കനായിരുന്ന മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവ്വല്‍ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ നേതാക്കള്‍ ഒബാമയ്ക്കുവേണ്ടി രംഗത്തുവന്നത് അതിനുദാഹരണമാണ്. എന്നാല്‍ ആ ഒരാവേശം സ്ത്രീകളുടെയി ടയില്‍ ഹിലാരി വന്നപ്പോള്‍ ഉണ്ടായോയെന്ന് സംശയമാണ്. തങ്ങളില്‍ ഒരാള്‍ അമേരിക്കയുടെ പ്രസിഡന്‍റായി മത്സരിക്കുന്നുവെന്ന ഒരാവേശ0 സ്ത്രീകളുടെയിടയില്‍. ഉണ്ടായോയെന്ന് സംശയമാണ്. അങ്ങനെയൊരാവേശം ഉണ്ടായിരുന്നെങ്കില്‍ പ്രൈമറിയില്‍ തന്നെ അവര്‍ക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയേനെ. ബെര്‍ണി സാ ന്‍ന്‍റേഴ്സുമായി അവര്‍ക്ക് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തേണ്ടി വന്നത് അതിനുദാഹരണമായി കാണേണ്ടിയിരിക്കുന്നു. തങ്ങളുടെ ഒരു സ്ഥാനാര്‍ത്ഥിയെന്ന തിനപ്പുറം യാതൊരാവേശവും ഇല്ലായെന്ന് ഡെമോക്രാറ്റിക് വനിത പറഞ്ഞതാണ് ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്താ ന്‍ കാരണം. ആ ഒരു ചിന്താഗതി ഹിലാരിക്ക് എത്രമാത്രം ദോഷം ചെയ്യുമെന്ന് കാണേണ്ടിയിരിക്കുന്നു. അതിന്‍റെ കാരണമെന്തെന്ന് വ്യക്തിമല്ല. ഹിലാരി പ്രസിഡന്‍റായി വന്നാലും ഇല്ലെങ്കിലും തങ്ങളുടെ ജീവിത നിലവാരത്തില്‍ എന്തു മാറ്റമെന്ന് അവര്‍ ചിന്തിക്കുന്നതാണോ അതോ ഹിലാരി ഒരു തന്ത്രശാലിയായ രാഷ്ട്രീയക്കാരിയെന്ന് ചിന്തിക്കുന്നതോ.

ചുരുക്കത്തില്‍ ഒരു വനിത പ്രസിഡന്‍റാകാന്‍ പോകുന്നുയെന്ന ആവേശം അമേരിക്കന്‍ ജനതയിലോ സ്ത്രീ സമൂഹത്തിലോ അത്രയ്ക്കില്ല. ഒബാമയുടെ സമയത്തെപ്പോലെ ആകാംക്ഷയും ആവേശവും ആവശ്യകതയും ഇല്ലെന്നു ചുരുക്കം. അതുകൊണ്ടുതന്നെ ഹിലാരിക്ക് വിജയിച്ചുവരാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

ട്രംപും ഹിലാരിയും നേര്‍ക്കുനേര്‍ പോരാട്ടം തുടങ്ങി ക്കഴിഞ്ഞു. അതിന്‍റെ തുടക്ക മായിരുന്നു ആദ്യ ഡിബേറ്റ്. അതില്‍ ഹിലാരി ക്ക് മുന്‍തൂക്കമുണ്ടെന്നാണ് പൊ തുവെയുള്ള വിലയിരുത്തല്‍. അത് വിജയം സുനിശ്ചിതമാക്ക ണമെന്നില്ല. കഴിഞ്ഞ തിരഞ്ഞെ ടുപ്പില്‍ ഒബാമയും മിറ്റ് റോമിനിയും തമ്മില്‍ നടന്ന ഡിബേറ്റില്‍ ഒബാമ ഉത്തരം പറയാനാകാതെ പതറുകയും പലപ്പോഴും മിറ്റ് റോമിനിയുടെ വാദഗതികള്‍ അം ഗീകരിക്കേണ്ടതായും വന്നിട്ടു ണ്ട്. അന്ന് പലരും റോമിനിയുടെ വിജയം പ്രവചിക്കുകയുണ്ടാ യി. ഇവിടെയും സംഭവിച്ചിരിക്കു ന്നത് അതിനു സമാനമായതാ ണ്. ഇരുവരും പരസ്പാരാരോപണങ്ങള്‍ ഉന്നയിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തുകൊണ്ടാണ് ഡിബേറ്റില്‍ പങ്കെടുത്തത്. ഒരാരോപണത്തിനപ്പുറം സ ത്യാവസ്ഥയുണ്ടെന്ന് ഇരുകൂട്ടരുടെ വാദഗതിയില്‍ക്കൂടി ജനത്തിനറിയാമെന്നാണ് പൊതുവെ യുള്ള സംസാരം. ട്രംപ് നികുതി പ്പണം വെട്ടിക്കുന്നുവെന്ന് ആ രോപിക്കുമ്പോള്‍ ഹിലാരിയുടെ ഇ-മെയില്‍ വിവാദം അതിനെ തിരിച്ചടിക്കുന്നു. സ്റ്റേറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ ബെന്‍ഗാസിയുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ക്കൂടി വന്‍ പരാജയമാണെന്ന് വാദിക്കുമ്പോള്‍ ട്രംപ് തന്‍റെ സ്ഥാപനങ്ങള്‍ പലതും അടച്ചു പൂട്ടിയത് അദ്ദേഹത്തിന്‍റെ പരാ ജയമായി തിരിച്ചടിക്കുന്നു.

ചുരുക്കത്തില്‍ രണ്ടു പേരുടേയും പാത്രത്തില്‍ ആവ ശ്യത്തിലേറെയുണ്ട്. അതുകൊണ്ടു തന്നെ കിണ്ണം കട്ടതാരാണെ ന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. ഈ ആരോപണങ്ങള്‍കൊണ്ടൊ ന്നും യാഥാസ്ഥിതിക വോട്ടുകള്‍ മറിക്കാന്‍ കഴിയില്ലെന്നറിയാം. അപ്പോള്‍ ലക്ഷ്യം നിഷ്പക്ഷരും ആടി നില്‍ക്കുന്നവരുമെന്ന് ചു രുക്കം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ശക്തമാക്കുമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെ ന്നും ട്രംപ് പറഞ്ഞപ്പോള്‍ അതി നെ വംശീയ അധിക്ഷേപമായി വ്യാഖ്യാനിച്ച് വോട്ട് നേടാന്‍ എതിര്‍ ക്യാമ്പ് ശ്രമിക്കുകയുണ്ടാ യി. എന്നാല്‍ ട്രംപിന്‍റെ പിന്തുണ കുറയ്ക്കാന്‍ അതൊന്നും കാര ണമായില്ല. അത് റിപ്പബ്ലിക്കന്‍ ക്യാമ്പുകളെ സജീവമാക്കി. അത് ട്രംപിന് ആവേശം പകരുന്നുണ്ട്.

കാതലായ കാര്യങ്ങളി ലേക്ക് ഇരുവരും കടന്നുവരേണ്ട തായിട്ടുണ്ട്. വിദേശനയം അതി ല്‍ ആദ്യത്തേത്, ദക്ഷിണേഷ്യയി ലെ രാജ്യങ്ങള്‍ തമ്മിലുള്ള അ തിര്‍ത്തി തര്‍ക്കം, ഐ.എസ്സിന്‍റെ കടന്നുകയറ്റം, ഉത്തര കൊറിയ യുടെ ആണവ പരീക്ഷണവും ശക്തിയും തുടങ്ങിയവയിലേക്ക് തങ്ങള്‍ പ്രസിഡന്‍റായാല്‍ എടു ക്കുന്ന നയവും തീരുമാനവും അതില്‍ പ്രധാനപ്പെട്ടതാണ്. രാജ്യത്തിനകത്തുള്ള കാര്യങ്ങള്‍ വേറെയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസ ലോണും തൊഴിലില്ലായ്മയുമാണ്. അമേരിക്കയിലെ അനധികൃത കുടിയേറ്റമാണ് മറ്റൊന്ന്. ട്രംപ് അതില്‍ ഏറെക്കുറെ തന്‍റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഹിലാരി അത് വ്യക്തമാക്കാന്‍ നിര്‍ബന്ധിതയാകും. മറ്റൊന്ന് വംശീയ അതിക്രമം. പ്രത്യേകിച്ച് നിയമപാലകരുമായി ബന്ധപ്പെട്ടത് അങ്ങനെ വരാനിരിക്കുന്ന നാളുകള്‍ ശക്തമായ പോരാട്ടത്തിന്‍റെ സമയമായിരിക്കും. അ തുകൊണ്ടുതന്നെ ഒരു പ്രവചനം അസാദ്ധ്യമാണ്.   

ബ്ലസന്‍ ഹ്യൂസ്റ്റണ്‍: blessonhouston@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here