ന്യൂയോര്‍ക്ക്: പൊതുജനോപകാരപ്രദമായി ഒട്ടനവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സേവനത്തിന്റെ മുഖമുദ്രയായി മാറിയ എക്കോയുടെ (Enhance Community Through Harmonious Outreach) ആഭിമുഖ്യത്തില്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി മെഡിക്കല്‍ എന്‍റോള്‍മെന്റ് സെമിനാര്‍ നവംബര്‍ ആറാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ എച്ച്.എഫ്.സി.സിയില്‍ വച്ചു (o15 Hillside Ave, New Hide Park NY 11040) നടത്തപ്പെടുന്നു. തദവസരത്തില്‍ മി. ഫ്രാങ്ക് അമോഡിയോ (ഇന്‍ഡിപെന്റന്റ് സീനിയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍) മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

ആരോഗ്യ ഇന്‍ഷ്വറന്‍സ് ചെലവ് ചുരുക്കുക, മരുന്നുകള്‍ക്കുള്ള തുക കുറയ്ക്കുക, നിലവിലുള്ള ഇന്‍ഷ്വറന്‍സിന്റെ മാറ്റങ്ങള്‍, മെഡി കെയര്‍ അടിസ്ഥാന വിവരങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് കൂടുതല്‍ അറിവില്ലാത്ത ഒട്ടനവധി വിഷയങ്ങള്‍ വിശദീകരിക്കുന്നഈ സെമിനാര്‍ പ്രയോജപ്പെടുത്തുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.സി.പി (516 395 8523), ബിജു ചാക്കോ ആര്‍.ആര്‍.പി, ആര്‍.പി.എസ്.ജി.റ്റി (516 996 4611), കൊപ്പറ സാമുവേല്‍ എം.എസ് (516 993 1355), വര്‍ഗീസ് ജോണ്‍ സി.പി.എ (917 291 6444), സാബു ലൂക്കോസ് എം.ബി.എ (516 902 4300) Web: www.echoforhelp.org, email: echoforusa@gmail.com ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

ECHO_pic1

LEAVE A REPLY

Please enter your comment!
Please enter your name here