get3Photo.php

ടൊറന്റോ: 1975-ല്‍ കേരളത്തില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക്‌ കുടിയേറിയ ജോണ്‍ പി. ജോണ്‍ ചുരുങ്ങിയ കാലംകൊണ്ട്‌ മലയാളി സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തപ്പെട്ടത്‌ അദ്ദേഹത്തിന്റെ കറതീര്‍ന്ന പ്രവര്‍ത്തനശൈലിയിലൂടെയാണ്‌. ടൊറന്റോ മലയാളി സമാജത്തെ ഒന്നാം നിര സംഘടനയായി വളര്‍ത്തിയത്‌ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നംകൊണ്ടു മാത്രമാണ്‌. പത്തു തവണ സമാജത്തിന്റെ പ്രസിഡന്റുസ്ഥാനം കൈയാളിയ അദ്ദേഹത്തിനു കിട്ടിയ മറ്റൊരു പൊന്‍തൂവലാണ്‌ ഫൊക്കാനാ പ്രസിഡന്റു പദം.

കാനഡയിലെ പത്തില്‍പ്പരം മലയാളി സംഘടനകളുടെ പരിപൂര്‍ണ്ണ പിന്തുണ പിന്തുണയുള്ള ജോണ്‍ പി. ജോണ്‍ നല്ലൊരു സ്‌പോര്‍ട്‌സ്‌ പ്രേമിയും കലാസ്‌നേഹിയുമാണ്‌.

മലയാളികളുടെ പ്രിയപ്പെട്ട ചാനലായ പ്രവാസി ചാനല്‍ നടത്തുന്ന `നാമി’ അവാര്‍ഡിലേക്ക്‌ അദ്ദേഹത്തിന്റെ പേര്‌ നിര്‍ദേശിക്കപ്പെട്ടത്‌ ഹര്‍ഷാരവത്തോടെയാണ്‌ ജനങ്ങള്‍ സ്വീകരിച്ചത്‌. കാനഡയിലേയും, നോര്‍ത്ത്‌ അമേരിക്കയിലേയും മുഴുവന്‍ മലയാളികളും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here