ന്യൂഡൽഹി: ഫാദർ ടോം ഉഴുന്നാലിനെ യെമനിൽ പോവുന്നതിൽ നിന്ന് വിലക്കിയിരുന്നതായി കേന്ദ്ര സർക്കാർ. കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറാണ് ഇക്കാര്യം അറിയിച്ചത്. നിർദ്ദേശം മറികടന്നാണ് അദ്ദേഹം യെമനിൽ പോയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഫാ. ടോമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം എവിടെയാണെന്ന് ഇതുവരെയായിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടോമിെൻറ മോചനത്തിനായി കർമസമിതി രൂപീകരിച്ചിട്ടുണ്ട്. ഫാ. ടോമിനെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനങ്ങളെ മന്ത്രി തള്ളികളഞ്ഞു.

യെമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിെൻറ പുതിയ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോർജ് ആണു താനെന്നു പരിചയപ്പെടുത്തി ആരംഭിക്കുന്ന വിഡിയോവിൽ മാർപാപ്പയും വിശ്വാസികളും തെൻറ മോചനത്തിനായി ഇടപെടണമെന്നും താനൊരു ഇന്ത്യക്കാരനായത് കൊണ്ടാണ് ആരും തെൻറ മോചനത്തിന് മുൻകൈ എടുക്കാത്തതെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തെക്കൻ യെമനിൽ വൃദ്ധസദനം നടത്തികൊണ്ടിരുന്ന ടോം ഉഴുന്നാലിനെ ഭീകരർ തട്ടികൊണ്ട് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here