1436807595_maxresdefault
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ഉപസമിതി റിപ്പോര്‍ട്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ജോര്‍ജ് നടത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് ഏഴിന് ഉപസമിതി അംഗങ്ങളായ തോമസ് ഉണ്ണിയാടന്‍, ആന്‍റണി രാജു, ജോയ് എബ്രഹാം എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നാണ് ജോര്‍ജിനെതിരായ റിപ്പോര്‍ട്ട് അംഗീകരിച്ചത്. നാളെ ചേരുന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിന് മുമ്പാകെ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും യു.ഡി.എഫ് യോഗങ്ങളില്‍ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുക്കുന്നതില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എം ഒഴിവാക്കിയിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here