ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് ആശങ്കയുളവാക്കുന്നതണെന്ന് യുഎസ്.

ഇന്ത്യയേക്കാള്‍ ചൈനക്കാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനമുള്ളതെന്നു യുഎസ് പസഫിക് കമാന്‍ഡ് കമാന്‍ഡര്‍, അഡ്മിറല്‍ ഹാരി ഹാരിസ് ജൂനിയര്‍ പറഞ്ഞു.

ഇന്ത്യന്‍ മഹാസുദ്രത്തിലൂടെയുള്ള ചൈനയുടെ സഞ്ചാരത്തിന് തടയിടാന്‍ നിലവില്‍ ആര്‍ക്കും സാധിക്കുന്നില്ല. അതേസമയം, യുഎസിന്റെ വിമാന വാഹകക്കപ്പലുകളെ മറികടക്കാനുള്ള ശേഷി ഇപ്പോഴത്തെ അവസ്ഥയില്‍ ചൈനയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ വിമാന വാഹകക്കപ്പലുകളേക്കാളും മികവുള്ളത് ഇന്ത്യയുടെ വിമാന വാഹകക്കപ്പലുകള്‍ക്കാണെന്നും ഹാരിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here