മലയാളം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. അഞ്ച് മണിക്കൂര്‍ കൊണ്ട് 67 പാട്ടുകളാണ് ഗായത്രി വീണയില്‍ ഗായിക വായിച്ചത്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റോക്കോര്‍ഡാണ് വിജയലക്ഷ്മി സ്വന്തമാക്കിയത്.

കൊച്ചിയിലെ സരോവര്‍ ഹോട്ടലില്‍ നടന്ന കച്ചേരിയിലാണ് വിജയലക്ഷ്മി റെക്കോര്‍ഡിട്ടത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ശാസ്ത്രീയസംഗീതവും ഒന്നു മുതല്‍ മൂന്ന് വരെ വിവിധ ഭാഷയിലുള്ള ചലച്ചിത്ര ഗാനങ്ങളുമാണ് വിജയലക്ഷ്മി അവതരിപ്പിച്ചത്.

മലയാളി പിന്നണി ഗാനരംഗത്ത് ഗായത്രി വീണ വായിക്കുന്ന എന്ന നിലയില്‍ വേറിട്ട കലാകാരിയാണ് വിജയലക്ഷ്മി. ഒറ്റ തന്ത്രി മാത്രമുള്ള വീണയാണ് ഗായത്രി വീണ.

LEAVE A REPLY

Please enter your comment!
Please enter your name here