ഡാളസ് : നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ് , രമേഷ് പിഷാരടി, ധർമ്മജൻ , വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ,  ഹരിശ്രീ യൂസഫ് , ഏലൂർ ജോർജ് ,  ടീവി – സിനിമാ താരം സ്വാസിക, റോഷൻ ചിറ്റൂർ , സമദ്  എന്നിങ്ങനെ 22 കലാകാരന്മാർ അടങ്ങുന്ന  ഒരു വൻ താരനിരയുമായി ജനപ്രിയ നായകൻ ദിലീപിൻറെ നേതൃത്വത്തിൽ ഒരുങ്ങുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ കലാകാരന്‍മാര്‍ കേരളത്തില്‍ ആരംഭിച്ചു.   അമേരിക്കയിലും  ക്യാനഡയിലുമായി പതിനാറ് സ്റ്റേജുകളിലാണ് യു ജി എം എന്റർടൈൻമെന്റ് അവതരിപ്പിയ്ക്കുന്ന ഈ  സ്‌റ്റേജ് ഷോ അരങ്ങേറുന്നത്.  സ്വന്തം പേരിൽ  ഷോകളും സിനിമകളും  അവതരിപ്പിച്ചു വിജയിപ്പിയ്ക്കുന്നവർ ആണ് നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ്, റിമി ടോമി, രമേശ് പിഷാരടി, ധർമജൻ , വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിങ്ങനെ ഈ ഷോയിലെ പല താരങ്ങളും.  ഈ മുൻ നിര കലാകാരന്മാർ എല്ലാം ഒരുമിച്ചു ഒരു സ്റ്റേജിൽ  എത്തുന്നു എന്നതാണ് ഈ മെഗാ ഷോയുടെ ഏറ്റവും വലിയ ആകർഷണം എന്ന് കരുതുന്നതായി സംഘാടകരായ യു ജി എം എന്റർടൈൻമെന്റ് ഭാരവാഹികൾ പറഞ്ഞു.

ഷോയിൽ പങ്കെടുക്കുന്ന താരങ്ങൾക്കെല്ലാവർക്കും വിസ സ്റ്റാമ്പിംഗ് ഫെബ്രുവരിയിൽ ലഭിച്ചതായി സംഘാടകർ അറിയിച്ചു. നിലവാരവും പുതുമയുമുള്ള ഇനങ്ങളെ അമേരിക്കൻ മലയാളികൾ  ആസ്വദിയ്കു എന്നും അതിനു വേണ്ടി പരിശ്രമവും പരിശീലനവും നടത്തേണ്ട ആവശ്യകത ഉണ്ടെന്നും സംവിധായകനായ നാദിര്‍ഷ   പറഞ്ഞു.   ഷോയുടെ മേന്മ ഉറപ്പാക്കാൻ ആയി   മാർച് അവസാന വാരം  എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്   10 ദിവസം നീണ്ടു നില്കുന്ന പരിശീലന ക്യാമ്ബ് കൊച്ചിയിൽ വച്ച്  നടത്താനും, തുടർന്ന് ഏപ്രിൽ 21നു അമേരിക്കയിൽ എത്തി ഏപ്രിൽ 27 വരെ തുടർ പരിശീലനം  നടത്താനും തീരുമാനിച്ചിട്ടുണ്ട് . സൂപ്പെർഹിറ്റ് സംവിധായകനായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോ, പുതുമയുള്ള കോമഡിയും നൃത്തവും ഗാനമേളയും അടങ്ങുന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആയിരിയ്ക്കും.

കട്ടപ്പനയിലെ റീഥ്വിക് റോഷൻ, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും,   കൂടാതെ രമേഷ് പിഷാരടിയും ചേർന്നാണ് ആണ് ഈ ഷോയുടെ സ്‌ക്രിപ്റ്റ് ഒരുക്കുന്നത്.

ഏപ്രിൽ 27 മുതൽ മെയ് 29 വരെ 16 വേദികളിലായാണ് ദിലീപ് ഷോ അരങ്ങേറുന്നത്. 6000 പേർക്കിരിയ്ക്കാവുന്ന ഹ്യുസ്റ്റണിലെ സ്മാർട് ഫിനാൻഷ്യൽ സെന്റര് ആദ്യമായാണ് ഒരു മലയാളം ഷോയ്ക്കു വേദിയൊരുക്കുന്നത്. അതുപോലെ മറ്റു  നാഗരങ്ങളിലും വലിയ  പ്രേക്ഷക പിന്തുണയാണ് കണ്ടു വരുന്നതെന്ന്  സംഘാടകർ അറിയിച്ചു.  ചാരിറ്റി പ്രവർത്തനങ്ങൾക്കും ദേവാലയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്കും ആയി, പ്രധാനപ്പെട്ട സാമൂഹ്യ സാംസ്കാരിക സംഘടനകൾ  ആണ് ദിലീപ് ഷോ 2017 ഓരോ സിറ്റിയിലും ഏറ്റെടുത്തു നടത്തുന്നത്.    

വലിയ വിജയങ്ങളായി മാറിയ കട്ടപ്പനയിലെ റീഥ്വിക് റോഷൻ, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങൾക്കും, അവതരണ മികവ് കൊണ്ടും  ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായ ജയറാം ഷോ 2015 നും ശേഷം യു ജി എം എന്റർടൈൻമെന്റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ 2017. മുൻ സംരംഭങ്ങളെപ്പോലെ തന്നെ വളരെ നാളത്തെ ഒരുക്കവും കഠിനാധ്വാനവും ദിലീപ് ഷോയ്ക്കു പിന്നിലും ഉണ്ടെന്ന് യു ജി എം എന്റർടൈൻമെന്റ് ഡയറക്ടേഴ്‌സ് ഡോ. സഖറിയ തോമസ്, ബിനു സെബാസ്റ്റ്യൻ , ജിജോ കാവനാൽ , ശ്രീജിത്ത് രാം എന്നിവർ അറിയിച്ചു.

ദുബായ് ആസ്ഥാനമായ  കെൻസ ഹോൾഡിങ്‌സ്, ഡാളസ് ആസ്ഥാനമായ സ്കൈപാസ്സ്‌ ട്രാവെൽസ്,ഏബിൾ മോർട്ടഗേജ്  എന്നിവർ  ആണ് ഈ ഷോയുടെ പ്രധാന സ്പോൺസർസ്.  

കൂടുതൽ വിവരങ്ങൾക്ക്  https://www.facebook.com/DileepShow2017USA

Dileep Show with sponsors Dileep Show   Google Sheets

LEAVE A REPLY

Please enter your comment!
Please enter your name here