ലൈംഗീകാരോഗ്യത്തെ കുറിച്ചുള്ള സംശയദൂരികരണത്തിനു സഹായമാകുന്ന ഗര്‍ഭ നിരോധന ഉറകളും വിപണിയില്‍ എത്തുന്നു. ബ്രിട്ടീഷ്‌ കോണ്ടം കമ്പനിയാണ് ഐ കോണ്‍ സ്മാര്‍ട്ട്‌ കോണ്ടത്തിന്റെ നിര്‍മ്മാതാക്കള്‍. സാധാരണ ഗര്‍ഭനിരോധന ഉറകളില്‍ നിന്നും ഐ കോണ്‍ വ്യത്യസ്തമാകുന്നത് എങ്ങനെ? ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ കോണ്ടം എന്നാണ് ബ്രിട്ടീഷ് കമ്പനി തങ്ങളുടെ ഈ ഉത്പന്നത്തെ വിശേഷിപ്പിക്കുന്നത്. സാധാരണ കോണ്ടത്തിനു മുകളിലായി ധരിക്കുന്ന ഒരു ചെറിയ സ്മാര്‍ട്ട്‌ വളയമാണ് (റിംഗ്) സ്മാര്‍ട്ട്‌ കോണ്ടം. ഈ റിംഗ് ആയിരിക്കും നിങ്ങളുടെ ലൈംഗീക ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക മാത്രമല്ല, ചില ലൈംഗീകജന്യ രോഗങ്ങളുടെ സാധ്യതയും ഐ കോണില്‍ അറിയാന്‍ കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

 

ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിട്ടില്ല എങ്കിലും ബ്രിട്ടീഷ് കോണ്ടം വെബ്സൈറ്റില്‍ ഈ റിംഗ് വില്‍പനയ്ക്കായി വച്ചിട്ടുണ്ട്. ഏകദേശം 5000 രൂപയാണ് ഇതിനു വില നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പൊതുവിപണിയില്‍ സ്മാര്‍ട്ട്‌ കോണ്ടം എത്തിക്കും എന്നും ബ്രിട്ടീഷ് കോണ്ടം കമ്പനി അറിയിക്കുന്നു. ഇന്ത്യയില്‍ ഇത് നേരിട്ട് ലഭ്യമായിരിക്കില്ല എങ്കിലും ഓര്‍ഡര്‍ പ്രകാരം എത്തിക്കുവാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. ധരിക്കുന്നതിന് മുന്‍പ് ഐ കോണ്‍ കോണ്ടം സ്മാര്‍ട്ട്‌ ഫോണുമായി ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഹെല്‍ത്ത്‌ വാച്ചില്‍ ഉപയോഗിക്കുന്ന അതേ സ്മാര്‍ട്ട്‌ ടെക്നോളജിയായിരിക്കും സ്മാര്‍ട്ട്‌ കോണ്ടത്തിലും ഉപയോഗിക്കുന്നത്. ഉദ്ധാരണത്തിനെടുക്കുന്ന സമയം, ചെലവഴിക്കപ്പെടുന്ന ആരോഗ്യം, സമയം, ശരീരതാപം, തുടങ്ങിയ വിവരങ്ങളായിരിക്കും സ്മാര്‍ട്ട്‌ കോണ്ടം പ്രധാനമായും രേഖപ്പെടുത്തുന്നത്.

ഒരു അളവില്‍ മാത്രമായിരിക്കും ഐ കോണ്‍ ലഭിക്കുക. ഇത് ഉപയോഗിക്കുന്നവരുടെ ശരീരപ്രകൃതിക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നതായിരിക്കും. ലഭിക്കുന്ന റിസള്‍ട്ട്‌ സ്വകാര്യമായി സൂക്ഷിക്കുവാനും, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കുവാനുമുള്ള സ്വാതന്ത്രം തങ്ങളുടെ വെബ്സൈറ്റില്‍ ഉണ്ടാകുമെന്നും കമ്പനി പറയുന്നു. സ്വകാര്യത സൂക്ഷിക്കണോ, കൂട്ടുകാരോട് പങ്കു വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് ഉപയോഗിക്കുന്നവരുടെ മാത്രം തീരുമാനമായിരിക്കും ഐ കോണ്‍ കോണ്ടത്തിനു ഒരു വര്‍ഷം ഗ്യാരണ്ടിയും കമ്പനി നല്‍കുന്നുണ്ട്. കോണ്ടത്തിനൊപ്പം ഇത് ചാര്‍ജ് ചെയ്യാനുള്ള മൈക്രോ യു.എസ്.ബിയും ഉണ്ടാകുമെന്നാണ് ബ്രിട്ടീഷ് കമ്പനിയുടെ പരസ്യം.

LEAVE A REPLY

Please enter your comment!
Please enter your name here