ഒക്കലഹോമ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ കാവല്‍പിതാവായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, സുവിശേഷ മഹായോഗവും മെയ് 5,6,7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. ഈവര്‍ഷത്തെ പെരുന്നാളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയര്‍ക്കാ വികാരിയുമായ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

മെയ് അഞ്ചാംതീയതി വെള്ളിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും നടത്തപ്പെടുന്നു. പ്രശസ്ത സുവിശേഷ പ്രാസംഗീകനായ ഫാ. കുര്യന്‍ പുതുക്കേല്‍ വചന പ്രഘോഷണം നടത്തും. ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ഫാ. ജോസഫ് കുര്യന്‍, യല്‍ദോസ് മാത്യു (ഡാലസ്) എന്നിവരാണ് സുവിശേഷ പ്രസാഗീകര്‍.

മെയ് ഏഴാംതീയതി ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും, പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും, പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

ഈവര്‍ഷത്തെ പെരുന്നാളില്‍ നേര്‍ച്ചകാഴ്ചകളോടുകൂടി വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. പെരുന്നാള്‍ നടത്തിപ്പിന് ഇടവക മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസിന്‍ മത്തായി (സെക്രട്ടറി) 405 618 7561, നിബു മാത്യു (ട്രസ്റ്റി) 405 905 0153, റെജി വര്‍ഗീസ് (വൈസ് പ്രസിഡന്റ) 405 250 5342.

LEAVE A REPLY

Please enter your comment!
Please enter your name here