കാലിഫോർണിയ: സിഗരറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോർണിയയിലെ മൊഡെസ്റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്. 

ഒന്നര വർഷമായി യു.എസിലുള്ള ജഗ്ജിത് സംഭവ സ്ഥലത്ത് കട നടത്തുകയായിരുന്നു. രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ് ചോദിച്ചയാളോട് െഎ.ഡി പ്രൂഫ് കാണിക്കാൻ ജഗ്ജിത് ആവശ്യപ്പെട്ടു.

പരിശോധനയിൽ തിരിച്ചറിയൽ രേഖക്ക് കൃത്യതയില്ലെന്നും യഥാർഥ രേഖ നൽകാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും  അക്രമി കത്തിയെടുത്ത് ജഗ്ജിതിനെ കുത്തുകയായിരുന്നുവെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച ജഗ്ജിത്സിങ് ആറു മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here