ഷിക്കാഗോ: മാര്‍ത്തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടുന്നു. പ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജൂലൈ 7, 8, 9 തീയതികളിലാണ്.

ജൂണ്‍ 30 -നു വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി 9 ദിവസത്തെ നൊവേന ആരംഭിക്കുന്നു. ജൂലൈ 2, ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ നിര്‍വ്വഹിക്കും.

ജുലൈ 3, തിങ്കള്‍ (ദുക്‌റാന), മുതല്‍ ജുലൈ 6, വ്യാഴം, വരെ വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയും നോവേനയും ഉണ്ടായിരിക്കും. ജുലൈ 7-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോയി ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ റാസ കുര്‍ബാനയും നോവേനയും നടക്കും. അതിനുശേഷം, കള്‍ച്ചറല്‍ അക്കാദമിയുടെ നേത്രുത്വത്തില്‍ “മലബാര്‍ നൈറ്റ്” കലാവിരുന്ന് നടക്കും.

ജുലൈ 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി മാര്‍ ജോയി ആലപ്പാട്ട് ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിനുശേഷം, 7:30ന് ഈ വര്‍ഷം തിരുനാള്‍ എറ്റെടുത്തു നടത്തുന്ന സെയിന്റ് ജോണ്‍ (സൗത്ത് വെസ്റ്റ്) വാര്‍ഡ് നടത്തുന്ന “പ്രസുദേന്തി നൈറ്റ്” വിവിധ കലാപരിപാടികളോടെ അരങ്ങേറുന്നു.

പ്രധാന പെരുനാള്‍ ദിനമായ ജുലൈ 9, ഞായറാഴ്ച, 5:00 മണിക്ക് രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കുര്‍ബാനയുടെ ഭാഗമായി, റെവ. ഫാ. തോമസ് മുളവനാല്‍ വചന സന്ദേശം നല്‍കും. 7:00 മണിക്ക്, വിശുദ്ധരുടെ സ്വരൂപങ്ങള്‍, കിരിശ്, മുത്തുക്കുട, വാദ്യമേളം, ചെണ്ടമേളം എന്നിവയൊടെ കത്തീഡ്രലിന്റെ ചുറ്റുമുള്ള റോഡിലൂടെ ഭക്തിപൂര്‍വ്വമായ പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകിട്ട് 9:00 മണിക്ക് ആകര്‍ഷണീയമായ വെടിക്കെട്ട് ഉണ്ടായിരിക്കും.

കത്തീഡല്‍ ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ തോമ്മാ ശ്ലീഹായുടെ ഈ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്, കൈക്കാരന്മാരായ പോള്‍ വടകര, ലൂക്ക് ചിറയില്‍, ജോര്‍ജ് അമ്പലത്തുങ്കല്‍, ജോസഫ് കണികുന്നേല്‍, സിബി പാറക്കാട്ട്, പ്രെസുദേന്തിമാരായ സെയിന്റ് ജോണ്‍ വാര്‍ഡിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

പെരുന്നാള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ തോമസ് മൂലയില്‍, വിവിധ ശാഖകളുടെ കോര്‍ഡിനേറ്റര്‍മാരായ ഡോ. പോള്‍ ചെറിയാന്‍, ഡോ. ബിനോയി ജോര്‍ജ്, ഡോ. ടോം വടകര, ഡോ. അന്റണി ജോസഫ്, പോള്‍ കിടങ്ങന്‍, ജോഷി ഒഴുകയില്‍, ലൂയിസ് ഹൊര്‍മിസ്, മനോജ് വലിയതറ, മാത്യു പള്ളിത്തറ, മോനിച്ചന്‍ പോളക്കാട്ടില്‍, ഷാബു മാത്യു, റോസ് വടകര, ബിനു പോളക്കാട്ടില്‍, മേഴ്‌സി കുര്യാക്കോസ്, റോസ് മേരി കോലഞ്ചേരി, സീമ ശക്കര്‍ എന്നിവരുടെ സഹകരണത്തോടെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു

ലൂയിസ് ഹൊര്‍മിസ് (പെരുന്നാള്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്.

marthomathirunal_pic2 marthomathirunal_pic1 marthomathirunal_pic3

LEAVE A REPLY

Please enter your comment!
Please enter your name here