ന്യൂ യോര്‍ക്ക്‌: 2018  ജൂലൈ മാസത്തിൽ ഫിലാഡൽഫിയായിൽ  വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  നടപ്പക്കികൊണ്ടിരിക്കുന്ന ഈ  അവസരത്തിൽ  കണ്‍വെൻഷന്റെ മലയാളീ മങ്ക മത്സരത്തിന്റെ ചെയർപേഴ്സൺ  ആയി മിനിസോട്ടയായിൽ  നിന്നുള്ള ഉഷ നാരായണനെ തെരഞ്ഞെടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും,ട്രഷറര്‍ ഷാജി വര്‍ഗീസും  അറിയിച്ചു.മിനസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്   ഉഷ നാരായണന്‍. നിസ്വാര്‍ത്ഥ സേവനം കൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഉഷ  ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. 2016 ൽ  കാനഡയിൽ നടന്ന  ഫൊക്കാനാ കണ്‍വന്‍ഷനിൽ നടന്ന മിസ് ഫൊക്കാനാ മത്സരത്തിൽ വിജയി ആയ പ്രിയങ്ക നാരായണന്റെ മാതാവാണ്  ഉഷ നാരായണന്‍. മറ്റൊരു കുട്ടി ദേവിക നാരായണൻ മിസ് ടീൻ ഇന്റർനാഷണൽ  മിനിസോട്ട 2017 ൽ  വിജയി ആയിരുന്നു. ഹെൽത്ത് കെയർ കൺസൾട്ടന്റു ആയി ജോലിനോക്കുന്ന ഉഷ  ഒരു ബഹുമുഖപ്രതിഭയെന്നു  നിസംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്, ഭർത്താവു ഗോപാൽ നാരായണൻ .

ഈ ജനകീയ സംഘടനയില്‍ ഭാഗമാകുകയും  തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്‌ത്‌ സംഘടനയെ പോഷിപ്പിക്കേണ്ടത്‌ തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന്‌ ഉഷ നാരായണൻ അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ള മങ്കകൾക്കും പങ്കെടുക്കാവുന്ന ഈ മത്സരം കഴിഞ്ഞ കണ്‍വന്‍ഷനുകളിൽ ഏറ്റവും അധികം  ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്  അവർ അഭിപ്രായപ്പെട്ടു.

 ഉഷ നാരായണനെ  മലയാളീ മങ്ക മത്സരത്തിന്റെ  ചെയർപേഴ്സൺ  ആക്കിയതിൽ അതിയ സന്തോഷം ഉണ്ടെന്നും, ഇത്  അർഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ്  ജോയി ഇട്ടൻ,ട്രഷറര്‍ ഷാജി വര്‍ഗീസ്,    ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ  ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,കൺവെൻഷൻ  ചെയർമാൻ മാധവൻ നായർ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട്  എന്നിവർ അഭിപ്രായപ്പെട്ടു.

USHA NARAYANAN

LEAVE A REPLY

Please enter your comment!
Please enter your name here