ന്യൂയോര്‍ക്ക്‌: രാഷ്ട്രം എഴുപതാം  സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ഫൊക്കാനയും    ഇന്ത്യൻ കൾച്ചറൽ സോസയറ്റിയുമായി സഹകരിച്ചു റോക്കലാൻഡ് കൗണ്ടയിലുള്ള ന്യൂസിറ്റിയിൽ വെച്ച് ഈ  ശനിയാഴിച്ച ആഗസ്റ്റ് 19 ന്   രാവിലെ 10 .30 മുതൽ സ്വാതന്ത്ര്യ ദിനഘോക്ഷവും ഇന്ത്യഡേ പരേഡും  നടത്തുന്നു. 

 

ഇന്ത്യ  സ്വാതന്ത്ര്യo  നേടിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിയുന്നു.  ഈ  എഴുപത് വർഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രവിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിൽ പ്രവാസികളായ നമ്മളും നമ്മളിൽ കഴിയുന്ന കാര്യങ്ങൾ ചെയുന്നുണ്ട്. ന്യൂസിറ്റിയിൽ വെച്ച് നടക്കുന്ന ഇന്ത്യഡേ പരേഡിൽ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞു ഇതിൽ  പങ്കെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് , ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജോയി ഇട്ടൻ, ലീലാ മാരേട്ട്  ,ശ്രീകുമാർ ഉണ്ണിത്താൻ, വർഗീസ് ഉലഹന്നാൻ ,അജിൻ ആന്റണി,ഡേവിഡ് ചെറിയാൻ, മത്തായി പി ദാസ്,അപ്പുകുട്ടൻ നായർ  എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here