ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 2017 ഒക്‌ടോബര്‍ 7 ന് ശനിയാഴ്ച ടാമ്പാ യിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്റെറില്‍ വെച്ച് രാവിലെ 10 മണിക്ക് അത്യധികം വാശിയേറിയ വടംവലി മത്സരത്തോടുകൂടി ആരംഭിക്കുന്നതായിരിക്കും . അമേരിക്കയിലെ വിവിധ ക്‌നാനായ സംഘടനകളില്‍ നിന്നുമുള്ള പല ടീമുകളും ഈ മത്സരത്തില്‍ പങ്കെടുക്കുന്നതാണ്.

വൈകുന്നേരം 6 മണിക്ക് പരിശുദ്ധ കുര്‍ബാനയും അതേത്തുടര്‍ന്നു അമേരിക്കയിലെയും വിദേശത്തുനിന്നുമുള്ള നേതാക്കന്മാര്‍ പങ്കെടുക്കുന്ന സമ്മേളനവും നടക്കും . അതിനുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഊജ്ജ്വല കലാപരിപാടികളും ഊണ്ടായിരിക്കുന്നതാണ് .
ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു അതിനെ വിജയിപ്പിക്കണമെന്നു എല്ലാവരെയും അറിയിക്കുന്നതോടൊപ്പം അതിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ മാധവപ്പള്ളില്‍ (കെ.സി.സി.സി.എഫ് പ്രസിഡന്റ്) 813 504 2991, ജയിംസ് പുളിക്കത്തൊട്ടിയില്‍ (ജൂബിലി ചെയര്‍മാന്‍) 813 504 2991

LEAVE A REPLY

Please enter your comment!
Please enter your name here