പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ് പാടിയ ഏറ്റവും പുതിയ ക്രിസ്മസ് വീഡിയോ ആല്‍ബം “പുത്രന്‍ പിറന്നു’ യൂട്യൂബില്‍ റിലീസ് ചെയ്തു. ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ജിജോ ചിറയില്‍, യു.എസ്.എ ആണ് . പശ്ചാത്തല സംഗീതം അണിയിച്ചൊരുക്കിയിരിക്കുന്നത് പ്രശസ്ത കീബോര്‍ഡിസ്റ്റ് ആയ അനൂപ് കുമാര്‍ ആണ്. അര്‍ത്ഥസമ്പുഷ്ടമായ വരികളും ഇമ്പമാര്‍ന്ന ഈണവും ഹൃദ്യമായ ആലാപനവും സമന്വയിക്കുന്ന ഈ ക്രിസ്മസ് ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ചിങ് കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കലും, മാര്‍ ജോസ് പുളിക്കലും ചേര്‍ന്ന് ഫ്‌ളോറിഡയിലെ സെന്റ് മേരീസ് സിറോ മലബാര്‍ ചുര്ച്ച്, സാന്‍ഫോഡില്‍ വച്ച് നിര്‍വഹിച്ചു. ഈ ആല്‍ബത്തിന്റെ ആദ്യ വീഡിയോ പ്രദര്‍ശനം ഓര്മ യുടെ ക്രിസ്മസ് സെലിബ്രേഷന്‍ ന്റെ ഭാഗമായി നടത്തപ്പെട്ടു. കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. കലാവാസന യു.എസ്.എയുടെ മറ്റു വീഡിയോ ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെട്ടിരിന്നു.

Please watch the video in the following link

https://youtu.be/WqICpPbAq8k

LEAVE A REPLY

Please enter your comment!
Please enter your name here